---
title: "സ്നേഹാദരങ്ങളോടെ മുല്ലപ്പള്ളിയെത്തി; നാദാപുരത്തിന്റെ പ്രിയ നേതാവ് അബ്ദുല്ല വയലോളിക്ക് പൊന്നാടയണിയിച്ച് ആദരം"
english_title: "Mullappally Ramachandran Visits Abdullah Vayaloli In Nadapuram To Honor Him"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/383003/mullappally-ramachandran-honors-abdullah-vayaloli-nadapuram"
published_at: "2026-09-16T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaac55891a71_mullappally-ramachandran-honors-abdullah-vayaloli-nadapuram.jpg"
keywords: ["Mullappally Ramachandran", "Abdullah Vayaloli", "Nadapuram News", "Chekyad Panchayat"]
---

# സ്നേഹാദരങ്ങളോടെ മുല്ലപ്പള്ളിയെത്തി; നാദാപുരത്തിന്റെ പ്രിയ നേതാവ് അബ്ദുല്ല വയലോളിക്ക് പൊന്നാടയണിയിച്ച് ആദരം

> **Lead Summary:** നാദാപുരം : നാദാപുരത്തെ പ്രമുഖ രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തകനായ അബ്ദുല്ല വയലോളിയെ കാണാനും ആദരിക്കാനുമായി മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ നാദാപുരത്തെത്തി. ചെക്യാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ അബ്ദുല്ല വയലോളിയെ പൗരാവലി ആദരിക്കുന്ന വിവരമറിഞ്ഞാണ് മുല്ലപ്പള്ളി രാമചന്ദ്രൻ പുളിയാവിലെ നാഷണൽ കോളേജ് ക്യാമ്പസിൽ എത്തിയത്.

## Article Content

നാദാപുരം : നാദാപുരത്തെ പ്രമുഖ രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തകനായ അബ്ദുല്ല വയലോളിയെ കാണാനും ആദരിക്കാനുമായി മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ നാദാപുരത്തെത്തി. ചെക്യാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ അബ്ദുല്ല വയലോളിയെ പൗരാവലി ആദരിക്കുന്ന വിവരമറിഞ്ഞാണ് മുല്ലപ്പള്ളി രാമചന്ദ്രൻ പുളിയാവിലെ നാഷണൽ കോളേജ് ക്യാമ്പസിൽ എത്തിയത്.

ക്യാമ്പസിലെത്തിയ അദ്ദേഹത്തെ നാട്ടുകാരും സംഘാടകരും ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു. തുടർന്ന് നാഷണൽ കോളേജ് ക്യാമ്പസിൽ വെച്ച് നടന്ന പ്രത്യേക ചടങ്ങിൽ കോളേജ് സൂപ്രണ്ട് ബാലകൃഷ്ണൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് അബ്ദുല്ല വയലോളിയെ മുല്ലപ്പള്ളി രാമചന്ദ്രൻ ഷാൾ അണിയിച്ച് ആദരിക്കുകയും അദ്ദേഹത്തിന്റെ ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

ചടങ്ങിൽ കുഞ്ഞബ്ദുല്ല മരുന്നോളി, മോഹനൻ പാറക്കടവ്, കെ.കെ. അബൂബക്കർ ഹാജി, ഇസ്മായിൽ പൊയിൽ, ദ്വര കെ., സുബൈർ പാറേമ്മൽ, അമ്മദ് വയലോളി, ജമാൽ കല്ലാച്ചി തുടങ്ങിയ പ്രമുഖർ സംസാരിച്ചു. നാദാപുരത്തെ സാമൂഹിക വിദ്യാഭ്യാസ മേഖലകളിൽ അബ്ദുല്ല വയലോളി നൽകിയ സംഭാവനകളെ നേതാക്കൾ ചടങ്ങിൽ സ്മരിച്ചു.

**English Summary:**

Former Union Minister Mullappally Ramachandran visited the National College campus in Puliyavu, Nadapuram, to honor prominent social and educational worker Abdullah Vayaloli. Upon learning about the civic reception organized for the former Chekyad Grama Panchayat President, Mullappally arrived at the venue, where he was warmly received by locals and organizers. College Superintendent Balakrishnan Nambiar presided over the function, where Mullappally honored Abdullah Vayaloli with a shawl. Kunjabdulla Marunnoli, Mohanan Parakkadavu, and other dignitaries spoke at the event.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/383003/mullappally-ramachandran-honors-abdullah-vayaloli-nadapuram)