---
title: "നാദാപുരത്തിന്റെ ആദരം; വയലോളി അബ്ദുല്ലയ്ക്കുള്ള പൗരാവലി സ്നേഹാദരവ് പരിപാടിക്ക് ഇന്ന് തുടക്കം"
english_title: " Nadapuram Vayaloli Abdulla Snehaadaram Citizens Felicitation Program Starts Today Puliyavu National College"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/383055/nadapuram-vayaloli-abdulla-snehaadaram-program-starts-today"
published_at: "2026-09-17T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aab70214b43e_nadapuram-vayaloli-abdulla-snehaadaram-program-starts-today.jpg"
keywords: ["Vayaloli Abdulla", "Snehaadaram", "Puliyavu National College", "Sadikali Shihab Thangal"]
---

# നാദാപുരത്തിന്റെ ആദരം; വയലോളി അബ്ദുല്ലയ്ക്കുള്ള പൗരാവലി സ്നേഹാദരവ് പരിപാടിക്ക് ഇന്ന് തുടക്കം

> **Lead Summary:** **നാദാപുരം: **നാദാപുരത്തെ സാമൂഹിക, വിദ്യാഭ്യാസ, രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യമായ വയലോളി അബ്ദുല്ലയ്ക്ക് പൗരാവലി നൽകുന്ന സ്നേഹാദരം പരിപാടിക്ക് ഇന്ന് തുടക്കമാകും. സെപ്റ്റംബർ 17, 18, 19 തീയതികളിൽ പുളിയാവ് നാഷണൽ കോളജിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

## Article Content

**നാദാപുരം: **നാദാപുരത്തെ സാമൂഹിക, വിദ്യാഭ്യാസ, രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യമായ വയലോളി അബ്ദുല്ലയ്ക്ക് പൗരാവലി നൽകുന്ന സ്നേഹാദരം പരിപാടിക്ക് ഇന്ന് തുടക്കമാകും. സെപ്റ്റംബർ 17, 18, 19 തീയതികളിൽ പുളിയാവ് നാഷണൽ കോളജിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഒരു നാടിന്റെ ആത്മാവും സ്പന്ദനങ്ങളും തൊട്ടറിഞ്ഞ് ജീവിച്ച വയലോളി അബ്ദുല്ല, സാമൂഹ്യ സാംസ്‌കാരിക രംഗത്തിനപ്പുറം നാദാപുരത്തിൻ്റെ വിദ്യാഭ്യാസ വിപ്ലവത്തിന് കൈയ്യും മെയ്യും മനസ്സും സമർപ്പിച്ച അപൂർവ്വം വ്യക്തികളിൽ ഒരാളുമാണ് അദ്ദേഹം. പ്രയാസമുള്ള ഇടങ്ങളിലെല്ലാം പരിഹാരമായി ഓടിയെത്തുന്ന വയലോളി കാരുണ്യ പ്രവർത്തന രംഗത്തും ഏറെ സജീവമാണ്.

വിവിധ പരിപാടികളോടെ നടക്കുന്ന ചടങ്ങിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അദ്ദേഹത്തിന് സ്നേഹാദരം സമർപ്പിക്കും. മന്ത്രിമാർ, എം.എൽ.എമാർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. പരിപാടിയുടെ ഭാഗമായി കേരളത്തിലെ പ്രശസ്‌ത ചിത്രകാരന്മാർ ഒരുക്കുന്ന ചിത്രരചന ക്യാമ്പ് അഹമ്മദ് പുന്നക്കൽ (പ്രസിഡൻറ്, ചെക്യാട് ഗ്രാമ പഞ്ചായത്ത്) ഉദ്ഘാടനം ചെയ്യും.

മെഡിക്കൽ എക്സ്പോ, ലെഗസി ടോക്ക്, പാട്ട് കൂട്ടം, എജ്യു കോൺക്ലൈവ്, സൂഫി നൈറ്റ്, സൗഹൃദ സംഗമം എന്നിവയും നടക്കും. ശനിയാഴ്ച വൈകിട്ട് നടക്കുന്ന സമാപന സമ്മേളനവും പുരസ്‌കാര സമർപ്പണവും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. വ്യവസായ ഐ.ടി&എ.ഐ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ചടങ്ങിൽ മുഖ്യാതിഥിയാകും.

വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് എജ്യു കോൺക്ലൈവ് - കെ.എം അഭിജിത്ത് എം.എൽ.എ ഉദ്ഘാഘാടനം ചെയ്യും. രാത്രി ഏഴിന് സൂഫി നൈറ്റ് നടക്കും. 19 ശനിയാഴ്ച രാവിലെ 10ന്സൗഹൃദ സംഗമം കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാഘാടനം ചെയ്യയും.

English Summary:

Snehaadaram program, citizen felicitation for Vayaloli Abdulla, who is active presence in social, educational, political fields of Nadapuram, will start today. Program organized at Puliyavu National College on September 17,18,19. Vayaloli Abdulla, who lived feeling pulse of a locality, gave great contributions to Nadapuram's educational revolution. Organizers said in press conference that preparations for honoring him, who is active in charity works and crisis moments, completed. In ceremony with various programs Panakkad Sadikali Shihab Thangal will dedicate Snehaadaram to him. Prominent persons including ministers, MLAs will attend. As part of program painting camp, medical expo, legacy talk, paattu koottam, edu conclave, sufi night, souhrida sangamam will be held. Closing ceremony and award presentation on Saturday evening will be inaugurated by Panakkad Sadikali Shihab Thangal. Industry IT & AI Department Minister P K Kunjalikutty will be chief guest.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/383055/nadapuram-vayaloli-abdulla-snehaadaram-program-starts-today)