---
title: "അധികൃതരുടെ അനാസ്ഥ ജീവന് ഭീഷണി; ചേറ്റുവട്ടിയിൽ സുരക്ഷയൊന്നുമില്ലാതെ തുറന്നുകിടക്കുന്ന ഓടകൾ ചതിക്കുഴിയാകുന്നു"
english_title: "Nadapuram Thalassery Road Open Drain Accident Expat Youth Injured Seven Ribs Broken"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/383120/nadapuram-thalassery-road-open-drain-expat-youth-seriously-injured-chettuvatti"
published_at: "2026-09-17T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aabac5900eb1_nadapuram-thalassery-road-open-drain-expat-youth-seriously-injured-chettuvatti.jpg"
keywords: ["Thalassery Road", "Open Drain Accident", "Chettuvatti", "Pravasi Youth Injured"]
---

# അധികൃതരുടെ അനാസ്ഥ ജീവന് ഭീഷണി; ചേറ്റുവട്ടിയിൽ സുരക്ഷയൊന്നുമില്ലാതെ തുറന്നുകിടക്കുന്ന ഓടകൾ ചതിക്കുഴിയാകുന്നു

> **Lead Summary:** **നാദാപുരം: ** നാദാപുരം - തലശ്ശേരി റോഡിൽ അധികൃതരുടെ കണ്ണടച്ചുള്ള അനാസ്ഥ ജീവന് തന്നെ ഭീഷണിയാകുന്ന കാഴ്ചയാണ് ചേറ്റുവട്ടിയിൽ കാണുന്നത്. റോഡരികിൽ മൂടിയില്ലാതെ, യാതൊരു സുരക്ഷാ മുന്നറിയിപ്പും ഇല്ലാതെ തുറന്നുകിടക്കുന്ന ഓടകൾ യാത്രക്കാർക്ക് ചതിക്കുഴികളായി മാറിയിരിക്കുന്നു.

## Article Content

**നാദാപുരം: ** നാദാപുരം - തലശ്ശേരി റോഡിൽ അധികൃതരുടെ കണ്ണടച്ചുള്ള അനാസ്ഥ ജീവന് തന്നെ ഭീഷണിയാകുന്ന കാഴ്ചയാണ് ചേറ്റുവട്ടിയിൽ കാണുന്നത്. റോഡരികിൽ മൂടിയില്ലാതെ, യാതൊരു സുരക്ഷാ മുന്നറിയിപ്പും ഇല്ലാതെ തുറന്നുകിടക്കുന്ന ഓടകൾ യാത്രക്കാർക്ക് ചതിക്കുഴികളായി മാറിയിരിക്കുന്നു.

ചെറിയൊരു അശ്രദ്ധ മതി വലിയ ദുരന്തം സംഭവിക്കാൻ. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പ്രവാസി യുവാവിന് സംഭവിച്ച ദാരുണ അപകടം. കഴിഞ്ഞ ദിവസമാണ് കണ്ണൂർ പാനൂർ സ്വദേശിയായ പ്രവാസി യുവാവ് ഓടയിൽ വീണ് ഗുരുതരമായി പരിക്കേറ്റത്.

വീഴ്ചയുടെ ആഘാതത്തിൽ യുവാവിന്റെ ഏഴ് വാരിയെല്ലുകൾക്ക് പൊട്ടലേറ്റിട്ടുണ്ട്. നാദാപുരം - തലശ്ശേരി റോഡിൽ ചേറ്റുവട്ടിയിൽ വെച്ചാണ് അപകടം നടന്നത്. സഞ്ചരിച്ചിരുന്ന കാറിൽ നിന്നും റോഡിലേക്ക് ഇറങ്ങുന്നതിനിടെ അബദ്ധത്തിൽ തുറന്നുകിടന്ന ഓടയിലേക്ക് വീഴുകയായിരുന്നു. നദീറിനാണ് (29) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.

റോഡിലെ സുരക്ഷാ വീഴ്ചയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. വിദേശത്ത് ജോലിയുള്ള നദീർ അടുത്തിടെയാണ് നാട്ടിൽ എത്തിയത്. പൂർത്തിയാക്കി അടുത്ത ആഴ്ച വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് ഈ അപകടം സംഭവിച്ചിരിക്കുന്നത്.

ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന യുവാവിന്റെ അവസ്ഥ നാടിനെ നടുക്കിയിരിക്കെ, ഇനിയും ഒരു അപകടം കാത്തിരിക്കാതെ ഓടകൾ അടച്ച് സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. റോഡരികിലെ തുറന്നുകിടക്കുന്ന ഓടകൾ നികത്താത്ത അധികൃതരുടെ അനാസ്ഥയ്ക്കെതിരെ നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.

English Summary:

Negligence of authorities on Nadapuram - Thalassery road is threatening life itself is seen at Chettuvatti. Open drains without covers and without any safety warning on roadside have become death traps for travelers. Small carelessness is enough for big disaster. Latest example is tragic accident happened to expat youth. Other day, expat youth native of Panoor, Kannur fell into drain and sustained serious injuries. In impact of fall, youth suffered fracture to seven ribs. Accident happened at Chettuvatti on Nadapuram - Thalassery road. He accidentally fell into open drain while getting out of car he was traveling in onto road. Nadir (29) was seriously injured in accident. Locals say road safety lapse caused accident. Nadir who works abroad recently came home. This accident happened while he was preparing to go abroad next week after completing. While condition of youth in intensive care unit of hospital has shocked natives, demand to close drains and ensure safety without waiting for another accident is getting stronger. Strong protest has also risen among locals against apathy of authorities who have not filled open drains on roadside.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/383120/nadapuram-thalassery-road-open-drain-expat-youth-seriously-injured-chettuvatti)