---
title: "യുവജനങ്ങൾക്കായി മാതൃകാപരമായ പദ്ധതി; 'വിദ്യ' ജനകീയ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം"
english_title: "Vanimel Vidya Educators Assembly Janakeeya Vidyabhyasa Project Launched"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/383135/vanimel-vidya-educators-assembly-janakeeya-education-project"
published_at: "2026-09-17T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aabbf34b9af9_vanimel-vidya-educators-assembly-janakeeya-education-project.jpg"
keywords: ["Vidya Project", "Vanimel Grama Panchayat", "Educators Assembly", "Velliyode School"]
---

# യുവജനങ്ങൾക്കായി മാതൃകാപരമായ പദ്ധതി; 'വിദ്യ' ജനകീയ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം

> **Lead Summary:** > **വാണിമേൽ:** വാണിമേൽ ഗ്രാമ പഞ്ചായത്ത് ഭരണസമിതി നേതൃത്വത്തിൽ നടപ്പിലാക്കുന്ന "വിദ്യ" ജനകീയ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം കുറിച്ചു. പയായത്തിലെ 10 വയസ്സു മുതൽ 25 വയസ്സുവരെയുള്ള വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും സമഗ്ര വിദ്യാഭ്യാസ പുരോഗതിയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

## Article Content

> **വാണിമേൽ:** വാണിമേൽ ഗ്രാമ പഞ്ചായത്ത് ഭരണസമിതി നേതൃത്വത്തിൽ നടപ്പിലാക്കുന്ന "വിദ്യ" ജനകീയ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം കുറിച്ചു. പയായത്തിലെ 10 വയസ്സു മുതൽ 25 വയസ്സുവരെയുള്ള വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും സമഗ്ര വിദ്യാഭ്യാസ പുരോഗതിയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പ്രഗൽഭരായ പരിശീലകരെയും വിദ്യാഭ്യാസരംഗത്തെ പ്രമുഖരെയും ഉൾപ്പെടുത്തി വിവിധ ഘട്ടങ്ങളിലായി പദ്ധതി പൂർത്തികരിക്കും. വെള്ളിയോട് ഗവ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന എജ്യുക്കേറ്റേഴ്സ് അസംബ്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻ്റ് എൻ കെ മുർഷിന അധ്യക്ഷത വഹിച്ചു. പ്രൊജക്ട് ഡയറക്ടർ അബ്ദുൾ വഹാബ് ( റിട്ട: അസി. കമ്മീഷണർ ഓഫ് പോലീസ്) അക്കാദമിക് കൗൺസിൽ കൺവീനർ ഷിഹാസ് അഹമ്മദ്, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.പി രാജീവൻ, രാജു അലക്സ് , ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ടി ബാബു, അഷ്‌റഫ് കൊറ്റാല, ഷെബി സബാസ്‌റ്റ്യൻ, വെള്ളിയേട് ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ ഗിരീഷ്, കെ.സി പവിത്രൻ, എൻ പി ചന്ദ്രൻ , വി അസീസ് എന്നിവർ സംസാരിച്ചു. ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്‌സൺ ടി സി ഹസീന സ്വാഗതവും കെ പി അശോകൻ നന്ദിയും പറഞ്ഞു.

English Summary:

Vanimel: Vanimel Grama Panchayat administration has started implementation of Vidya Janakeeya Education Project. Project aims at comprehensive educational progress of students and youth from 10 to 25 years old in panchayat. Project will be completed in various stages including eminent trainers and prominent people in field of education. Educators Assembly held at Velliyode Govt Higher Secondary School auditorium was inaugurated by Grama Panchayat President T Pradeep Kumar. Vice President NK Murshina presided. Project Director Abdul Wahab (Retd. Assistant Commissioner of Police), Academic Council Convener Shihas Ahmed, Panchayat Standing Committee Chairmen KP Rajeevan, Raju Alex, Block Panchayat Member KT Babu, Ashraf Kottala, Sheby Sebastian, Velliyode Higher Secondary Principal Girish, KC Pavithran, NP Chandran, V Asees spoke. Health Standing Committee Chairperson TC Haseena welcomed and KP Ashokan thanked.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/383135/vanimel-vidya-educators-assembly-janakeeya-education-project)