---
title: "സജിലയുടെ മരണം നാടിന് കണ്ണീരായി; സംസ്‌കാരം നാളെ രാവിലെ "
english_title: "Valayam Woman Found Dead At Home After Sending Daughter To School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/383163/valayam-woman-found-dead-home-after-sending-daughter-school"
published_at: "2026-09-17T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aabf5c7eaaee_valayam-woman-found-dead-home-after-sending-daughter-school.jpg"
keywords: ["Sajila Death", "Suicide Case", "Valayam Suicide Case"]
---

# സജിലയുടെ മരണം നാടിന് കണ്ണീരായി; സംസ്‌കാരം നാളെ രാവിലെ 

> **Lead Summary:** **വളയം: **മകളെ സ്‌കൂളിലേക്ക് യാത്രയാക്കിയ ശേഷം അമ്മയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാരാംവീട്ടിൽ താമസിക്കും ചാലിൽ ഗിരീഷിൻ്റെ ഭാര്യ സജില കുമാരി യാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സജിലയെ വീടിൻ്റെ മുകളിലെ വരാന്തയിൽ തൂങ്ങി നിലയിൽ കണ്ടെത്തിയത്.

## Article Content

**വളയം: **മകളെ സ്‌കൂളിലേക്ക് യാത്രയാക്കിയ ശേഷം അമ്മയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാരാംവീട്ടിൽ താമസിക്കും ചാലിൽ ഗിരീഷിൻ്റെ ഭാര്യ സജില കുമാരി യാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സജിലയെ വീടിൻ്റെ മുകളിലെ വരാന്തയിൽ തൂങ്ങി നിലയിൽ കണ്ടെത്തിയത്.

ഉടൻ വളയം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വളയം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി. ഇന്ന് രാത്രി ഏഴോടെ വളയത്തെ വീട്ടിൽ എത്തിച്ചു.

ഗൾഫിൽ ജോലി ചെയ്യുന്ന ഭർത്താവ് ഗിരിഷ് നാട്ടിലെത്തിയ ശേഷം സംസ്‌കാരം നാളെ വെള്ളിയാഴ്ച്ച രാവിലെ 10 ന് വലിയ കുന്നുമ്മൽ വീട്ടുവളപ്പിൽ നടക്കും.

മകൾ : ഗൗരി നന്ദന (മൂന്നാം ക്ലാസ് വിദ്യാർത്ഥിനി പ്രൊവിഡൻസ് സ്‌കൂൾ കല്ലാച്ചി )

അച്ഛൻ : വലിയ കുന്നുമ്മൽ വാസു (അമൃത ബേക്കറി വളയം ) , അമ്മ : ശാന്ത.

സഹോദരങ്ങൾ: ശ്രീജിഷ അനൂപ് ( പേരാമ്പ്ര ) , വിജിഷ ഗിരീഷ് (പുതുപ്പണം ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/383163/valayam-woman-found-dead-home-after-sending-daughter-school)