---
title: "റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ ഷാഫി പറമ്പിലിന്റെ 'പീപ്പിൾസ് മാർച്ച്'; ചെക്യാട് നിന്ന് വൻ ജനപങ്കാളിത്തം ഉറപ്പാക്കും"
english_title: "Shafi Parambil MP Peoples March Railway Division Division Chekkyad UDF Preparations"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/383188/shafi-parambil-peoples-march-railway-division-chekkyad-udf-preparations"
published_at: "2026-09-17T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aac191df3c4f_shafi-parambil-peoples-march-railway-division-chekkyad-udf-preparations.jpg"
keywords: ["Shafi Parambil MP", "Peoples March", "UDF Chekkyad", "Railway Division Issue"]
---

# റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ ഷാഫി പറമ്പിലിന്റെ 'പീപ്പിൾസ് മാർച്ച്'; ചെക്യാട് നിന്ന് വൻ ജനപങ്കാളിത്തം ഉറപ്പാക്കും

> **Lead Summary:** **നാദാപുരം: **റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ വടകര എം.പി ഷാഫി പറമ്പിൽ നയിക്കുന്ന 'പീപ്പിൾസ് മാർച്ച്' സമരത്തിന് വിപുലമായ മുന്നൊരുക്കങ്ങളുമായി യു.ഡി.എഫ്. ഈ മാസം 23-നാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ചെക്യാട് ഗ്രാമപഞ്ചായത്തിൽ നിന്നും അഞ്ചു മേഖലകളായി തിരിച്ച് വൻ ബഹുജന പങ്കാളിത്തം ഉറപ്പാക്കാൻ പാറക്കടവ് വ്യാപാര ഭവനിൽ ചേർന്ന യു.ഡി.എഫ് കൺവെൻഷൻ തീരുമാനിച്ചു.

## Article Content

**നാദാപുരം: **റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ വടകര എം.പി ഷാഫി പറമ്പിൽ നയിക്കുന്ന 'പീപ്പിൾസ് മാർച്ച്' സമരത്തിന് വിപുലമായ മുന്നൊരുക്കങ്ങളുമായി യു.ഡി.എഫ്. ഈ മാസം 23-നാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ചെക്യാട് ഗ്രാമപഞ്ചായത്തിൽ നിന്നും അഞ്ചു മേഖലകളായി തിരിച്ച് വൻ ബഹുജന പങ്കാളിത്തം ഉറപ്പാക്കാൻ പാറക്കടവ് വ്യാപാര ഭവനിൽ ചേർന്ന യു.ഡി.എഫ് കൺവെൻഷൻ തീരുമാനിച്ചു.

പാറക്കടവിൽ നടന്ന യു.ഡി.എഫ് കൺവെൻഷൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ സി.എച്ച്. ഹമീദ് മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര ഭരണകൂടത്തിന്റെ റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിനെതിരെ പ്രദേശത്ത് നിന്നും പരമാവധി ആളുകളെ പ്രതിഷേധത്തിൽ അണിനിരത്താനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്.

കൺവെൻഷനിൽ പ്രമുഖ നേതാക്കളായ ടി. ദാമോദരൻ, ബി.പി. മൂസ, എൻ.കെ. കുഞ്ഞിക്കേളു, കെ.കെ. അബൂബക്കർ ഹാജി എന്നിവരും ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ദ്വാര, സി.കെ. ജമീല, റയ്ഹാനത്ത് പാറമ്മൽ എന്നിവരും സംസാരിച്ചു. കൂടാതെ പൊന്നംകോട്ട് അബൂബക്കർ ഹാജി, രഘുനാഥ് മുല്ലേരി, വി.കെ. അസൂട്ടി, മൊയ്തു അറക്ക, സൂബേർ പാറമ്മൽ, വി.പി. മഹമൂദ്, എം.കെ. സുബേർ, സി.കെ. ഖാലിദ്, ആലോലികണ്ടി ഹസ്സൻ, മൂസ വേവം, നാസർ മാസ്റ്റർ വേവം, ടി. അനിൽ കുമാർ, രാജൻ കുളിമ്പിലാവിൽ, സി.ടി. നാണു, മഹ്മൂദ് തുടങ്ങിയ വിവിധ മുന്നണി നേതാക്കളും പങ്കെടുത്തു.

**English Summary:**

Extensive preparations have begun for the 'Peoples March' led by Shafi Parambil MP on September 23 against the Railway Division bifurcation. A UDF convention held at Parakkadavu Vyapara Bhavan decided to mobilize people from Chekkyad by dividing the area into five zones. Block Congress President Mohanan Parakkadavu inaugurated the convention, presided over by Panchayat UDF Chairman C.H. Hameed Master. Various UDF leaders and Panchayat members spoke at the event.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/383188/shafi-parambil-peoples-march-railway-division-chekkyad-udf-preparations)