---
title: "വർണാദരവിൽ തുടങ്ങി സൂഫി നൈറ്റ് വരെ; ഒരു നാട് നെഞ്ചോട് ചേർത്ത നേതാവ്, വയലോളി അബ്ദുല്ലയ്ക്ക് പുളിയാവിൽ സ്നേഹാദരം"
english_title: "Vayaloli Abdulla Honor Ceremony Nadapuram Three Day Cultural Event"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/383238/vayaloli-abdulla-honor-ceremony-nadapuram-cultural-event"
published_at: "2026-09-18T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aacc6e470427_vayaloli-abdulla-honor-ceremony-nadapuram-cultural-event.jpg"
keywords: ["Vayaloli Abdulla", "Nadapuram News", "Muslim League", "Cultural Event"]
---

# വർണാദരവിൽ തുടങ്ങി സൂഫി നൈറ്റ് വരെ; ഒരു നാട് നെഞ്ചോട് ചേർത്ത നേതാവ്, വയലോളി അബ്ദുല്ലയ്ക്ക് പുളിയാവിൽ സ്നേഹാദരം

> **Lead Summary:** **നാദാപുരം: ** ചിത്രങ്ങളുണ്ട്, പാട്ടുകളുണ്ട്, ഓർമ്മകളുണ്ട്. ഒരു നാട് ഒരു മനുഷ്യനെ നെഞ്ചോട് ചേർക്കുമ്പോൾ അതൊരു ആദരവല്ല, ഒരു ചരിത്രമാകും. മുസ്‌ലിം ലീഗ് നേതാവും വിദ്യാഭ്യാസ, സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യവുമായ വയലോളി അബ്ദുള്ളയ്ക്ക് ജന്മനാട് ഒരുക്കിയ ആദരവിനോടനുബന്ധിച്ചുള്ള മൂന്ന് ദിവസത്തെ സ്നേഹാദരം പരിപാടി ഒരു സാംസ്കാരിക സംഗമമായി മാറുകയാണ്.

## Article Content

**നാദാപുരം: ** ചിത്രങ്ങളുണ്ട്, പാട്ടുകളുണ്ട്, ഓർമ്മകളുണ്ട്. ഒരു നാട് ഒരു മനുഷ്യനെ നെഞ്ചോട് ചേർക്കുമ്പോൾ അതൊരു ആദരവല്ല, ഒരു ചരിത്രമാകും. മുസ്‌ലിം ലീഗ് നേതാവും വിദ്യാഭ്യാസ, സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യവുമായ വയലോളി അബ്ദുള്ളയ്ക്ക് ജന്മനാട് ഒരുക്കിയ ആദരവിനോടനുബന്ധിച്ചുള്ള മൂന്ന് ദിവസത്തെ സ്നേഹാദരം പരിപാടി ഒരു സാംസ്കാരിക സംഗമമായി മാറുകയാണ്.

ഇന്നലെ പുളിയാവ് നാഷണൽ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ക്യാമ്പസിൽ നടന്ന ‘വർണാദരവ്’ എന്ന പേരിലുള്ള ചിത്രപ്രദർശനത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ചെക്യാട് പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു. സി.കെ. ഉസ്മാൻ ഹാജി അധ്യക്ഷത വഹിച്ചു. അഹമ്മദ് കുറുവയിൽ സ്വാഗതം പറഞ്ഞു. എ.റഹീം മാസ്റ്റർ, കെ.എം. മുസമ്മിൽ തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് നടന്ന മെഡിക്കൽ എക്സ്പോ ഡോ. കെ.വി. സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. പുതിയോട്ടിൽ അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. കെ.എം. ഹംസ, സുബൈർ പാറമ്മൽ എന്നിവർ സംസാരിച്ചു. വൈകിട്ട് നടന്ന ലെഗസി ടോക്ക് പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു.

പൊതുപ്രവർത്തകൻ എങ്ങനെയാകണം എന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച വ്യക്തിയാണ് വയലോളി അബ്ദുല്ലയെന്നും അദ്ദേഹത്തിന്റെ ജീവിതം പുതിയ തലമുറയ്ക്ക് മാതൃകയാണെന്നും പാറക്കൽ അബ്ദുല്ല പറഞ്ഞു. പരിപാടിയുടെ ഭാഗമായി നടന്ന വിവിധ സെഷനുകളിൽ കെ.എം. ഹംസ, സുബൈർ പാറമ്മൽ, കെ.സി. മുജീബ്റഹ്മാൻ, ഫൈബ്, കുനിയിൽ റഫീഖ്, മൂലശ്ശേരി ഗഫൂർ, നാഷണൽ കോളജ് പ്രിൻസിപ്പൽ കെ. മധുസൂദനൻ, ഹമീദ് വാണിമേൽ, പൊയിൽ ഇസ്മായിൽ, നസീർ വളയം, കുഞ്ഞാലി തായമ്പത്ത്, ബാലകൃഷ്ണൻ നമ്പ്യാർ, എം. അബ്ദുല്ല ഹാജി, ടി.കെ. ഖാലിദ് മാസ്റ്റർ, സി.കെ. അബ്ദുറഹീം ഹാജി, സി.കെ. ഉസ്മാൻ ഹാജി, കെ.കെ. അബൂബക്കർ, അൻസാർ കൊല്ലത്തൻ, ഇസ്മായിൽ ഇളമഠത്തിൽ, പി.പി. റഷീദ്, കരയത്ത് അസീസ്, പി. കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ സംസാരിച്ചു. കുറ്റ്യാടിയുടെ ഗാനവിരുന്നും അരങ്ങേറി.

ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് എജു കോൺക്ലേവ് നടക്കും. കെ.എം. അഭിജിത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് സർവകലാശാല പ്രോ-വൈസ് ചാൻസലർ ഡോ. റഷീദ് അഹമ്മദ് മുഖ്യാതിഥിയാകും. രാത്രി 8 മണിക്ക് സൂഫി നൈറ്റ് നടക്കും. തുണേരി പഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ഇർഫാൻ ഇറുത്, ജാവേദ് അസ്സം എന്നിവർ സൂഫി ഗാനങ്ങൾ ആലപിക്കും. നാളെ രാവിലെ 10 മണിക്ക് മാനവീയം സൗഹൃദ സംഗമവും വൈകിട്ട് 4 മണിക്ക് സമാപന സമ്മേളനവും നടക്കും.

English Summary:

Nadapuram: There are pictures, songs, memories. When a land embraces a man to chest, it is not an honor, it becomes history. Three-day Snehaadaram program organized by native place for Muslim League leader and active presence in educational, social, charitable fields Vayaloli Abdulla is becoming a cultural gathering. Program started yesterday with painting exhibition named 'Varnaadaravu' at Puliyavu National College of Arts and Science campus. Chekkiad Panchayat President Ahmed Punnakkal inaugurated exhibition. CK Usman Haji presided. Ahmed Kuruvayil welcomed. A Rahim Master, KM Musammil etc spoke.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/383238/vayaloli-abdulla-honor-ceremony-nadapuram-cultural-event)