---
title: "തണലിലെ ജീവിതങ്ങൾക്ക് കരുത്തായി; ബി.എൻ.ഐ കളരി വടകരയുടെ സഹായഹസ്തം"
english_title: "Edachery Thanal BNI Kalari Vadakara Team Donates Wheelchairs Walker Medical Equipment VT Murali"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/383337/edachery-thanal-bni-kalari-vadakara-team-donates-equipment-vt-murali"
published_at: "2026-09-18T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aad4ec2b23be_edachery-thanal-bni-kalari-vadakara-team-donates-equipment-vt-murali.jpg"
keywords: ["Edachery Thanal", "BNI Kalari Vadakara", "Donation Wheelchairs Medical Equipment", "Nadapuram News"]
---

# തണലിലെ ജീവിതങ്ങൾക്ക് കരുത്തായി; ബി.എൻ.ഐ കളരി വടകരയുടെ സഹായഹസ്തം

> **Lead Summary:** എടച്ചേരി: ബി.എൻ.ഐ കളരി വടകര ടീം എടച്ചേരി തണൽ സന്ദർശിച്ച് അന്തേവാസികൾക്ക് ആവശ്യമായ വിവിധ ഉപകരണങ്ങളും സാധനങ്ങളും കൈമാറി. വീൽചെയറുകൾ, വാക്കറുകൾ, ഗ്ലൂക്കോമീറ്റർ, ബി.പി. അപ്പാരറ്റസ്, സ്റ്റെതസ്കോപ്പ്, സ്റ്റേഷനറി സാധനങ്ങൾ, അക്യുപ്രഷർ ചെരുപ്പുകൾ, മരുന്നുകൾ, വസ്ത്രങ്ങൾ എന്നിവയാണ് നൽകിയത്.

## Article Content

എടച്ചേരി: ബി.എൻ.ഐ കളരി വടകര ടീം എടച്ചേരി തണൽ സന്ദർശിച്ച് അന്തേവാസികൾക്ക് ആവശ്യമായ വിവിധ ഉപകരണങ്ങളും സാധനങ്ങളും കൈമാറി. വീൽചെയറുകൾ, വാക്കറുകൾ, ഗ്ലൂക്കോമീറ്റർ, ബി.പി. അപ്പാരറ്റസ്, സ്റ്റെതസ്കോപ്പ്, സ്റ്റേഷനറി സാധനങ്ങൾ, അക്യുപ്രഷർ ചെരുപ്പുകൾ, മരുന്നുകൾ, വസ്ത്രങ്ങൾ എന്നിവയാണ് നൽകിയത്.

പ്രശസ്ത ഗായകൻ വി.ടി. മുരളി പരിപാടിയിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ബി.എൻ.ഐ വൈസ് പ്രസിഡന്റ് സിജു സുന്ദർ അധ്യക്ഷത വഹിച്ചു. ബി.എൻ.ഐ കളരി എക്സിക്യൂട്ടീവ് ഡയറക്ടർ ഷിജു ചേമ്പ്ര പരിപാടി ഉദ്ഘാടനം ചെയ്തു.

ബി.എൻ.ഐ കളരി വടകര പ്രസിഡന്റ് ഡോ. എം.കെ. രശ്മി സ്വാഗതവും സെക്രട്ടറി പി.കെ. സൂരജ് നന്ദിയും പറഞ്ഞു. തണലിനായി നൽകിയ സാധനങ്ങൾ തണൽ പ്രസിഡന്റ് മൂസ്സ കുറുങ്ങോട്ട് ബി.എൻ.ഐ കളരി വടകര ടീം പ്രവർത്തകരിൽ നിന്ന് ഏറ്റുവാങ്ങി.

**English Summary:**

BNI Kalari Vadakara team visited Thanal at Edachery and donated essential items for inmates including wheelchairs, walkers, glucometer, BP apparatus, stethoscope, stationery, acupressure slippers, medicines and clothes. Famous singer VT Murali was chief guest, function presided by BNI Vice President Siju Sundar and inaugurated by Executive Director Shiju Chembra.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/383337/edachery-thanal-bni-kalari-vadakara-team-donates-equipment-vt-murali)