---
title: "വെളിയം ഭാർഗ്ഗവൻ ദിനാചരണം; അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു"
english_title: " Veliyam Bhargavan Death Anniversary CPI Nadapuram Mandal Committee Kallachi Commemoration VK Suresh Babu"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/383338/veliyam-bhargavan-death-anniversary-cpi-nadapuram-kallachi-commemoration-meeting"
published_at: "2026-09-18T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aad508bdfacd_veliyam-bhargavan-death-anniversary-cpi-nadapuram-kallachi-commemoration-meeting.jpg"
keywords: ["Veliyam Bhargavan Death Anniversary", "CPI Nadapuram", "Communist Party Leader Commemoration", "Nadapuram News"]
---

# വെളിയം ഭാർഗ്ഗവൻ ദിനാചരണം; അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** കല്ലാച്ചി: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നതനായ നേതാവും മുൻ സി.പി.ഐ സംസ്ഥാന സെക്രട്ടറിയുമായിരുന്ന വെളിയം ഭാർഗവന്റെ ചരമവാർഷികദിനാചരണത്തിന്റെ ഭാഗമായി സി.പി.ഐ നാദാപുരം മണ്ഡലം കമ്മിറ്റി കല്ലാച്ചിയിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

## Article Content

കല്ലാച്ചി: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നതനായ നേതാവും മുൻ സി.പി.ഐ സംസ്ഥാന സെക്രട്ടറിയുമായിരുന്ന വെളിയം ഭാർഗവന്റെ ചരമവാർഷികദിനാചരണത്തിന്റെ ഭാഗമായി സി.പി.ഐ നാദാപുരം മണ്ഡലം കമ്മിറ്റി കല്ലാച്ചിയിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

സി.പി.ഐ കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം വി.കെ. സുരേഷ് ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.പി.ഐ നാദാപുരം മണ്ഡലം സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ടി.കെ. രാജൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.

ടി. സുഗതൻ, സി. സുരേന്ദ്രൻ, വി.പി. ശശിധരൻ, ഷീമ വള്ളിൽ എന്നിവർ സംസാരിച്ചു.

ചരമവാർഷികദിനാചരണത്തിന്റെ ഭാഗമായി വിവിധ ബ്രാഞ്ചുകളിലും ലോക്കൽ കേന്ദ്രങ്ങളിലും പ്രഭാതഭേരി, പതാക ഉയർത്തൽ, അനുസ്മരണ യോഗങ്ങൾ എന്നിവയും സംഘടിപ്പിച്ചു.

**English Summary:**

As part of death anniversary of veteran communist leader and former CPI state secretary Veliyam Bhargavan, CPI Nadapuram Mandal Committee organized commemoration meeting at Kallachi. Inaugurated by CPI Kannur district executive member VK Suresh Babu, presided by Mandal Secretary Sreejith Mudappilayi, with memorial speech by state council member TK Rajan Master.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/383338/veliyam-bhargavan-death-anniversary-cpi-nadapuram-kallachi-commemoration-meeting)