---
title: "സ്നേഹവും സൗഹൃദവും നിറഞ്ഞ മൂന്ന് ദിനങ്ങൾ; അബ്ദുള്ള വയലോളിക്കുള്ള ‘സ്നേഹാദരം’ ഇന്ന് സമാപിക്കും"
english_title: "Snehadarom Honouring Abdullah Vayaloli Concludes Today in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/383377/abdullah-vayaloli-snehadarom-nadapuram-concludes-today"
published_at: "2026-09-19T08:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae0296267fd_abdullah-vayaloli-snehadarom-nadapuram-concludes-today.jpg"
keywords: ["Abdullah Vayaloli", "Snehadarom", "Nadapuram", "Edu Conclave", "Pullyavu National College"]
---

# സ്നേഹവും സൗഹൃദവും നിറഞ്ഞ മൂന്ന് ദിനങ്ങൾ; അബ്ദുള്ള വയലോളിക്കുള്ള ‘സ്നേഹാദരം’ ഇന്ന് സമാപിക്കും

> **Lead Summary:** നാദാപുരം: മുസ്ലിം ലീഗ് നേതാവും സാമൂഹിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിലെ നിസ്വാർത്ഥ സേവകനുമായ അബ്ദുള്ള വയലോളിക്ക് ജനനാട് ഒരുക്കുന്ന സ്നേഹാദരത്തിന് ‘സ്നേഹാദരം’ ന്റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസങ്ങളായി പുള്ളിയാവ് നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നടന്നു വരുന്ന വൈവിധ്യ പരിപാടികൾ ഇന്ന് സമാപിക്കും.

## Article Content

നാദാപുരം: മുസ്ലിം ലീഗ് നേതാവും സാമൂഹിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിലെ നിസ്വാർത്ഥ സേവകനുമായ അബ്ദുള്ള വയലോളിക്ക് ജനനാട് ഒരുക്കുന്ന സ്നേഹാദരത്തിന് ‘സ്നേഹാദരം’ ന്റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസങ്ങളായി പുള്ളിയാവ് നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നടന്നു വരുന്ന വൈവിധ്യ പരിപാടികൾ ഇന്ന് സമാപിക്കും.

ജനനാടിന്റെ സാമൂഹിക, സാംസ്കാരിക, മത, രാഷ്ട്രീയ മേഖലകളിലെ സജീവ സാന്നിധ്യമായ അബ്ദുള്ള വയലോളിയോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിക്കുന്ന വേദിയായി ഓരോ പരിപാടിയും മാറി.

സാമൂഹിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന സമ്മേളനങ്ങൾ, സൗഹൃദ കൂട്ടായ്മകൾ, സാംസ്കാരിക പരിപാടികൾ തുടങ്ങി വൈവിധ്യമാർന്ന ചടങ്ങുകളാണ് സ്നേഹാദരത്തിന്റെ ഭാഗമായി നടന്നത്.

ഇന്നലെ നടന്ന എജു കോൺക്ലേവ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഏറെ പ്രയോജനകരമായിരുന്നു. വിദ്യാഭ്യാസത്തിന്റെ മാറുന്ന കാലഘട്ടവും പുതിയ സാധ്യതകളും സംബന്ധിച്ച ചർച്ചകൾ സമ്മേളനത്തിൽ നടന്നു.

കെ.എം അഭിജിത്ത് എം.എൽ.എ വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്തു. പൊയിൽ ഇസ്മായിൽ അധ്യക്ഷനായി. റഫീഖ് സക്കരിയ ഫൈസി, അഡ്വ. നജ്മ തബ്ഷീർ, വി.പി കുഞ്ഞികൃഷ്ണൻ, ആവള രാധാകൃഷ്ണൻ, ജനറൽ കൺവീനർ യു.കെ റഷീദ്, നസീർ കുനിയിൽ, സി.സി ജാതിയേരി, ഷംജിത്ത് മുല്ലയില്, കെ.വി അർഷാദ് തുടങ്ങിയവർ സംസാരിച്ചു.

രാത്രി നടന്ന സൂഫി നൈറ്റ് സംഗീതം മനോഹര അനുഭവമായി. തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.കെ ഖാലിദ് മാസ്റ്റർ അധ്യക്ഷനായി. മുഹമ്മദ് അനീസ്, സഫിയ വയലോളി സംസാരിച്ചു. തുടർന്ന് ജാവേദ്, അസ്‌ലം എന്നിവർ സൂഫി ഗാനങ്ങൾ ആലപിച്ചു.

ഇന്ന് രാവിലെ നടക്കുന്ന ‘മാനവീയം’ സൗഹൃദ സംഗമം ടി.വി ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്യും. കുറ്റ്യാടി മൊയ്തീൻ എം.എൽ.എ, ഫാത്തിമ തഹ്‌ലിയ എം.എൽ.എ, മുൻ എ.ഒ.എൽ എം.ആർ.ഒ യ കെ.എം.എ ഖാദർ, സത്യൻ മൊകേരി തുടങ്ങിയവർ സംസാരിക്കും.

വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. വയലോളി അബ്ദുള്ളക്കുള്ള സ്നേഹോപഹാരം തങ്ങൾ സമർപ്പിക്കും.

മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, മുൻ മന്ത്രിമാരായ ഡോ. എം.കെ മുനീർ, ബിനോയ് വിശ്വം, ഷാഫി പറമ്പിൽ എം.പി, എം.എൽ.എമാരായ എം.എം റസാഖ് മാസ്റ്റർ, കെ പ്രവീൺ കുമാർ, പാറക്കൽ അബ്ദുള്ള, പി.കെ ഫിറോസ്, വിടി സുരേഷ്, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ തുടങ്ങിയവർ സംസാരിക്കും.

ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖരും പരിപാടിയിൽ സംബന്ധിക്കും. ജനനാടിന്റെ സ്നേഹവും ആദരവും ഏറ്റുവാങ്ങുന്ന അബ്ദുള്ള വയലോളിക്ക് വിവിധ മേഖലകളിലുള്ളവരുടെ സ്നേഹോപഹാരങ്ങളും സമാപന ചടങ്ങിൽ സമർപ്പിക്കും.

മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടികളിലൂടെ ഒരു വ്യക്തിയെ ആദരിക്കുന്നതിലുപരി നാടിന്റെ സൗഹൃദ കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും ആഘോഷമായി ‘സ്നേഹാദരം’ മാറുകയായിരുന്നു.

**English Summary:**

Nadapuram: The three-day ‘Snehadarom’ programme organised by the native community to honour Muslim League leader Abdullah Vayaloli will conclude today at Pullyavu National College of Arts and Science. Various programmes, including social discussions, friendship gatherings, cultural events, an Edu Conclave and Sufi Night, were held as part of the programme. The Edu Conclave discussed changing trends and new opportunities in education. Today’s ‘Manaveeyam’ friendship gathering will be inaugurated by T.V. Ibrahim MLA, while the concluding ceremony will be inaugurated by Panakkad Syed Sadiq Ali Shihab Thangal.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/383377/abdullah-vayaloli-snehadarom-nadapuram-concludes-today)