---
title: "കിലയിൽ പുതിയ ദൗത്യം; ബഷീർ എടച്ചേരിക്ക് കെ.എസ്.പി.എല്ലിന്റെ ആദരം"
english_title: "KILA Resource Person Bashir Edachery Felicitated KSPL Nadapuram Mandalam Committee Family Meet Perambra"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/383476/kila-resource-person-bashir-edachery-felicitated-kspl-nadapuram-mandalam-committee-family-meet"
published_at: "2026-09-19T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae9039f3e4d_kila-resource-person-bashir-edachery-felicitated-kspl-nadapuram-mandalam-committee-family-meet.jpg"
keywords: ["Bashir Edachery", "KILA", "KSPL Nadapuram Mandalam", "Kerala Institute Local Administration"]
---

# കിലയിൽ പുതിയ ദൗത്യം; ബഷീർ എടച്ചേരിക്ക് കെ.എസ്.പി.എല്ലിന്റെ ആദരം

> **Lead Summary:** എടച്ചേരി: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേറ്റീവ് (കില) റിസോഴ്സ് പേർസനാനി നിയമനം ലഭിച്ച ബഷീർ എടച്ചേരിയെ കേരള സർവീസ് പെൻഷനേഴ്സ് ലീഗ് (കെ.എസ്.പിൽ) നാദാപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.

## Article Content

എടച്ചേരി: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേറ്റീവ് (കില) റിസോഴ്സ് പേർസനാനി നിയമനം ലഭിച്ച ബഷീർ എടച്ചേരിയെ കേരള സർവീസ് പെൻഷനേഴ്സ് ലീഗ് (കെ.എസ്.പിൽ) നാദാപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.

കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ട്രഷറർ സൂപ്പി നരിക്കാട്ടേരി മൊമെൻ്റോ കൈമാറി. ഒക്ടോബർ 20 ന് പേരാമ്പ്രയിൽ നടക്കുന്ന കെ.എസ്.പി.എൽ കുടുംബ സംഗമം വിജയിപ്പിക്കാൻ തീരുമാനിച്ചു.

കുടുംബ സംഗമത്തിന് മുന്നോടിയായി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും കൺവൻഷനുകൾ വിളിച്ചു ചേർക്കും.കെ.എസ്.പി.എൽ കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ടി.പി.എം തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു.

നാദാപുരം മണ്ഡലം പ്രസിഡൻ്റ് കെ. അബ്ദുൽ ഖാദർ മാസ്റ്റർ അധ്യക്ഷനായി. ജില്ലാ നിരീക്ഷകൻ എം.പി.കെ അഹമ്മദ് കുട്ടി സംഘടനാ തീരുമാനങ്ങൾ വിശദീകരിച്ചു.

മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടരി എം.പി ജാഫർ മാസ്റ്റർ, നാദാപുരം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് വി.വി.മുഹമ്മദലി, കെ.എസ്.പി.എൽ മണ്ഡലം സെക്രട്ടരി ആർ.ടി.ഉസ്മാൻ മാസ്റ്റർ,പി.കെ കുഞ്ഞമ്മദ് മാസ്റ്റർ, എൻ.കെ.സുബൈർ മാസ്റ്റർ, ടി.വി മമ്മു മാസ്റ്റർ സംസാരിച്ചു.

**English Summary:**

Bashir Edachery appointed as Resource Person of Kerala Institute of Local Administration (KILA) felicitated by KSPL Nadapuram mandalam committee at Edachery. Memento handed over by Kozhikode district Muslim League treasurer Suppi Narikkaterry. Meeting decided to make KSPL family meet on October 20 at Perambra successful and hold conventions in all panchayats. Inaugurated by district president TPM Thangal, presided by K Abdul Khader Master.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/383476/kila-resource-person-bashir-edachery-felicitated-kspl-nadapuram-mandalam-committee-family-meet)