---
title: "കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ച്  അപകടം; നാദാപുരം സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്"
english_title: "Kozhikode Bike Collision Nadapuram Youth Gani Ahmed Injured Co Player Died"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/383634/kozhikode-bike-collision-nadapuram-youth-injured-coplayer-died"
published_at: "2026-09-21T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab0d36711a98_kozhikode-bike-collision-nadapuram-youth-injured-coplayer-died.jpg"
keywords: ["Kozhikode Accident", "Bike Accident", "Gani Ahmed", "Calicut FC"]
---

# കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ച്  അപകടം; നാദാപുരം സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്

> **Lead Summary:** **നാദാപുരം: ** കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ച് നാദാപുരം സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്. കാലിക്കറ്റ് എഫ്‌സിയിലെ സഹതാരമായ ഗനി അഹമ്മദിനാണ് പരിക്കേറ്റത്.

## Article Content

**നാദാപുരം: ** കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ച് നാദാപുരം സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്. കാലിക്കറ്റ് എഫ്‌സിയിലെ സഹതാരമായ ഗനി അഹമ്മദിനാണ് പരിക്കേറ്റത്.

ഗനിയുടെ കൂടെ ബൈക്കിൽ യാത്ര ചെയ്ത യുവ ഫുട്‌ബോൾ താരം തൃശൂർ സ്വദേശി റിജോൺ ജോസ് അപകടസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. ക്രിസ്ത്യൻ കോളേജിന് സമീപം ഞായറാഴ്ച രാത്രി പത്തരയോടെയാണ് അപകടം.

റിജോണും ഗനിയും സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻതന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും റിജോണിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർക്ക് സാധിച്ചില്ല.

English Summary:

A youth from Nadapuram sustained serious injuries in a bike collision in Kozhikode. The injured has been identified as Gani Ahmed, a player of Calicut FC. His co-rider, young footballer Rijon Jose from Thrissur, died on the spot. The accident occurred around 10:30 pm on Sunday near Christian College when the bike they were traveling on collided with another bike. Both were rushed to the hospital, but Rijon could not be saved.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/383634/kozhikode-bike-collision-nadapuram-youth-injured-coplayer-died)