---
title: "സംസ്ഥാന ജംഇയ്യത്തുൽ ഉലമാ നേതാവ് ടി.കെ മൊയ്തു മുസ്‌ലിയാർ നിര്യാതനായി "
english_title: "State Jamiat Ulema leader TK Moidu Musliar has passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/38366/state-jamiat-ulema-leader-tk-moidu-musliar-has-passed-away"
published_at: "2022-04-20T07:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625f651714a2d_DEATH.jpg"
keywords: []
---

# സംസ്ഥാന ജംഇയ്യത്തുൽ ഉലമാ നേതാവ് ടി.കെ മൊയ്തു മുസ്‌ലിയാർ നിര്യാതനായി 

> **Lead Summary:** **നാദാപുരം:** ചാലപ്പുറത്തെ പൗരപ്രമുഖനും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ ജനറൽ ബോഡി അംഗവുമായ കോംബിന്റെ മീത്തൽ ടി.കെ മൊയ്തു മുസ്‌ലിയാർ നിര്യാതനായി.

## Article Content

**നാദാപുരം:** ചാലപ്പുറത്തെ പൗരപ്രമുഖനും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ ജനറൽ ബോഡി അംഗവുമായ കോംബിന്റെ മീത്തൽ ടി.കെ മൊയ്തു മുസ്‌ലിയാർ നിര്യാതനായി.

ചാലപ്പുറം വി.എം.എൽ.പി.സ്കൂൾ മാനേജർ, കുണ്ടാഞ്ചേരി പള്ളി കമ്മറ്റി ട്രഷറർ, ജാമിഅ: ഫലാഹിയ്യ: മാനേജിംഗ് കമ്മറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പ്രശസ്ത അസ്മാഅ് ചികിത്സകനുമായിരുന്നു.

ദീർഘകാലം ദുബൈയിൽ പള്ളി ഇമാം ആയി സേവനം ചെയ്തിരുന്ന അദ്ദേഹം അവിടെയെത്തുന്ന നാട്ടുകാർക്ക് ഒരു അത്താണിയായിരുന്നു. തൂണേരി ടൗൺ മസ്ജിദ് ഖാസിയായായും തൂണേരി സിറാജുൽ ഹുദാ, ചാലപ്പുറം ഹിദായത്തുൽ ഇസ്ലാം മദ്രസകളിൽ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: മുച്ചിലോട്ടുമ്മൽ കുഞ്ഞബ്ദുല്ല മുസ്‌ലിയാരുടെ മകൾ അയിഷ ഹജ്ജുമ്മ. മക്കൾ: ഇസ്മായിൽ മൗലവി, ജാഫർ, ലത്തീഫ്, സുബൈർ (എല്ലാവരും ദുബൈ), നഫീസ, സഫിയ.

മരുമക്കൾ: ഖാദർ (ഉമ്മത്തൂർ), സാറ (പുറമേരി), റസീന (പുറമേരി), മൈമൂനത്ത് (വളയം), ജംഷീന (ചേലക്കാട്), പരേതനായ നാസർ. സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്മദ് മുസ്‌ലിയാർ, കുഞ്ഞബ്ദുല്ല, ഇബ്രാഹിം, പാത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/38366/state-jamiat-ulema-leader-tk-moidu-musliar-has-passed-away)