---
title: "ജനങ്ങൾ സുരക്ഷിതരായിരിക്കുക...! നാദാപുരം കുമ്മങ്കോട് ജനവാസമേഖലയിൽ വന്യജീവി ആക്രമണം; പ്രദേശവാസികൾക്ക് ജാഗ്രത നിർദേശവുമായി എംഎൽഎ"
english_title: "Nadapuram Kummancode Wild Animal Attack Youth Injured MLA Abhijith Alert Forest Department Inspection"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/383688/nadapuram-kummankode-wild-animal-attack-youth-injured-mla-alert"
published_at: "2026-09-21T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab111f0a4fee_nadapuram-kummankode-wild-animal-attack-youth-injured-mla-alert.jpg"
keywords: ["Nadapuram News", "Kummangod Wildlife Attack", "Leopard Attack", "MLA  KM Abhijith"]
---

# ജനങ്ങൾ സുരക്ഷിതരായിരിക്കുക...! നാദാപുരം കുമ്മങ്കോട് ജനവാസമേഖലയിൽ വന്യജീവി ആക്രമണം; പ്രദേശവാസികൾക്ക് ജാഗ്രത നിർദേശവുമായി എംഎൽഎ

> **Lead Summary:** നാദാപുരം: നാദാപുരം കുമ്മൻകോട് ജനവാസമേഖലയിൽ വന്യജീവിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റ സംഭവത്തിൽ പ്രദേശവാസികൾക്ക് ജാഗ്രത നിർദേശവുമായി നാദാപുരം എംഎൽഎ കെ.എം. അഭിജിത്ത്. നാദാപുരം ടൗണിന് സമീപം കുമ്മൻകോട് ബദ്രിയ ജുമാ മസ്ജിദിന് സമീപമാണ് യുവാവിന് നേരെ ആക്രമണമുണ്ടായത്. പുലിയെന്ന് സംശയിക്കുന്ന വന്യജീവിയാണ് ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം.

## Article Content

നാദാപുരം: നാദാപുരം കുമ്മൻകോട് ജനവാസമേഖലയിൽ വന്യജീവിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റ സംഭവത്തിൽ പ്രദേശവാസികൾക്ക് ജാഗ്രത നിർദേശവുമായി നാദാപുരം എംഎൽഎ കെ.എം. അഭിജിത്ത്. നാദാപുരം ടൗണിന് സമീപം കുമ്മൻകോട് ബദ്രിയ ജുമാ മസ്ജിദിന് സമീപമാണ് യുവാവിന് നേരെ ആക്രമണമുണ്ടായത്. പുലിയെന്ന് സംശയിക്കുന്ന വന്യജീവിയാണ് ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം.

പരിക്കേറ്റ യുവാവിനെ ആദ്യം നാദാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി വടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

അവധി ദിവസമായതിനാൽ കുട്ടികളും മറ്റുള്ളവരും അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കി വീടുകളിൽ സുരക്ഷിതരായി കഴിയണമെന്ന് എംഎൽഎ നിർദേശിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, വന്യജീവി റോഡിലൂടെ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ നാട്ടുകാർ മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ട്. കാട് നിറഞ്ഞ പ്രദേശത്തോട് ചേർന്നാണ് പുലിയെ കണ്ടത്. എന്നാൽ ആക്രമണം നടത്തിയ ജീവി പുലിയാണെന്ന കാര്യത്തിൽ വനംവകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.

സംഭവത്തെ തുടർന്ന് കുറ്റ്യാടി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വന്യജീവിയുടെ സാന്നിധ്യം സംബന്ധിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തും.

**English Summary:**

Youth injured in wild animal attack at Kummancode residential area near Nadapuram town, near Badriya Juma Masjid, suspected to be tiger as per preliminary info, MLA KM Abhijith issued alert. Injured youth first admitted to Nadapuram hospital then shifted to private hospital in Vadakara for expert treatment. MLA advised children and others to avoid unnecessary outing on holiday and stay safe at homes, said forest department team will reach and take necessary steps, no need to panic. Locals captured visuals of wild animal moving on road on mobile phone, area adjacent to forest, but official confirmation from forest department whether it is tiger not yet received. Kuttiyadi forest station officials rushed to spot for inspection.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/383688/nadapuram-kummankode-wild-animal-attack-youth-injured-mla-alert)