---
title: "കേന്ദ്ര ഗ്രീവൻസ് കൗൺസിൽ അംഗം; കെ.കെ ശ്രീജിത്തിനെ കേരള പത്ര പ്രവർത്തക അസോസിയേഷൻ അനുമോദിച്ചു"
english_title: "KK Sreejith Central Grievance Council Member COM India Kerala Journalists Association Felicitation Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/383699/kk-sreejith-central-grievance-council-com-india-kerala-journalists-association-felicitation-nadapuram"
published_at: "2026-09-21T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab1222185fdc_kk-sreejith-central-grievance-council-com-india-kerala-journalists-association-felicitation-nadapuram.jpg"
keywords: ["KK Sreejith", "Grievance Council", "Kerala Patra Pravarthaka Association", "COM India State Treasurer", "Truvision News Editor"]
---

# കേന്ദ്ര ഗ്രീവൻസ് കൗൺസിൽ അംഗം; കെ.കെ ശ്രീജിത്തിനെ കേരള പത്ര പ്രവർത്തക അസോസിയേഷൻ അനുമോദിച്ചു

> **Lead Summary:** നാദാപുരം: കേന്ദ്ര സർക്കാരിന് കീഴിൽ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് സിറിയക് ജോസഫ് അധ്യക്ഷനായുള്ള ഏഴംഗ ഗ്രീവൻസ് കൗൺസിൽ അംഗമായി കോം ഇന്ത്യയെ പ്രതിനിധീകരിച്ച് തെരഞ്ഞെടുക്കപ്പെട്ട ട്രൂവിഷൻ ന്യൂസ് എഡിറ്റർ ഇൻ ചീഫ് കെ.കെ ശ്രീജിത്തിനെ കേരള പത്ര പ്രവർത്തക അസോസിയേഷൻ ആദരിച്ചു.

## Article Content

നാദാപുരം: കേന്ദ്ര സർക്കാരിന് കീഴിൽ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് സിറിയക് ജോസഫ് അധ്യക്ഷനായുള്ള ഏഴംഗ ഗ്രീവൻസ് കൗൺസിൽ അംഗമായി കോം ഇന്ത്യയെ പ്രതിനിധീകരിച്ച് തെരഞ്ഞെടുക്കപ്പെട്ട ട്രൂവിഷൻ ന്യൂസ് എഡിറ്റർ ഇൻ ചീഫ് കെ.കെ ശ്രീജിത്തിനെ കേരള പത്ര പ്രവർത്തക അസോസിയേഷൻ ആദരിച്ചു.

എം എ റസാഖ് എംഎൽഎ പൊന്നാട അണിയിച്ചു. ജില്ലാ പ്രസിഡന്റ് എം കെ അഷറഫ് അധ്യക്ഷനായി. കേരള കൗമുദി പത്രാധിപ പുരസ്കാരം നേടിയ രഘുനാഥ് കുറ്റ്യാടി, നേപ്പാളിലെ ദുരന്തമുഖത്ത് സേവനം അനുഷ്ഠിച്ച ബിജു കക്കയം എന്നിവരെയും ആദരിച്ചു.

കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മധു കടത്തുരുത്തി, ജനറൽ സെക്രട്ടറി സലിം മുഴിക്കൽ, കണ്ണൻ പന്താവൂർ, ബിജു കക്കയം, ഇസ്മയിൽ വാണിമേൽ, പി.കെ രാധാകൃഷ്ണൻ, വത്സരാജ് മണലാട്ട്, മുഹമ്മദലി തിനൂർ, രഞ്ചിത്ത് നിഹാര എന്നിവർ സംസാരിച്ചു.

24 വർഷമായി മാധ്യമ പ്രവർത്തന മേഖലയിലുള്ള ശ്രീജിത്ത് 17 വർഷത്തിലധികം ദേശാഭിമാനി പത്രത്തിന്റെ ലേഖകനായും വടകര ബ്യൂറോ ചീഫായും പ്രവർത്തിച്ചു. കേരളത്തിലെ മുഖ്യധാര ഓൺലൈൻ മാധ്യമ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ - ഇന്ത്യ (കോം ഇന്ത്യ) സംസ്ഥാന ട്രഷററായും പ്രവർത്തിക്കുന്നു.

**English Summary:**

Kerala Journalists Association felicitated KK Sreejith, Editor-in-Chief of Truvision News, who was elected as member of seven-member Grievance Council under Central Government headed by former Supreme Court Chief Justice Cyriac Joseph representing COM India. MLA MA Razak draped ponnada, district president MK Ashraf presided at Nadapuram. Kerala Kaumudi editorial award winner Raghunath Kuttiady and Biju Kakkayam who served in Nepal disaster site also felicitated. State president Madhu Kadathuruthy, general secretary Salim Muzhikkal and others spoke. Sreejith has 24 years in media, over 17 years as Deshabhimani reporter and Vadakara bureau chief, currently COM India state treasurer.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/383699/kk-sreejith-central-grievance-council-com-india-kerala-journalists-association-felicitation-nadapuram)