---
title: "കൂട് എത്തി; കുമ്മൻകോട്ടിൽ അജ്ഞാത ജീവിയെ പിടികൂടാൻ വനംവകുപ്പ് സംഘം"
english_title: "Kumannakode Wildlife Attack: Forest Department Team Arrives to Capture Unknown Animal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/383709/kumannakode-unknown-animal-attack-youth-injured-forest-team"
published_at: "2026-09-21T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab143b283454_nadapuram-kummankode-tiger-cage-reached-forest-team-capture-operation.jpg"
keywords: ["Nadapuram News", "Kummangod Wildlife Attack", "Leopard Attack", "MLA KM Abhijith"]
---

# കൂട് എത്തി; കുമ്മൻകോട്ടിൽ അജ്ഞാത ജീവിയെ പിടികൂടാൻ വനംവകുപ്പ് സംഘം

> **Lead Summary:** നാദാപുരം: കുമ്മൻകോട് ജനവാസമേഖലയിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റ സംഭവത്തിൽ, വന്യജീവിയെ പിടികൂടുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘം സ്ഥലത്തെത്തി. അജ്ഞാത ജീവിയെ പിടികൂടി സുരക്ഷിതമായി മാറ്റുന്നതിനുള്ള കൂടുമായാണ് സംഘം എത്തിയത്.

## Article Content

നാദാപുരം: കുമ്മൻകോട് ജനവാസമേഖലയിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റ സംഭവത്തിൽ, വന്യജീവിയെ പിടികൂടുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘം സ്ഥലത്തെത്തി. അജ്ഞാത ജീവിയെ പിടികൂടി സുരക്ഷിതമായി മാറ്റുന്നതിനുള്ള കൂടുമായാണ് സംഘം എത്തിയത്.

നാദാപുരം ടൗണിന് സമീപം കുമ്മൻകോട് ബദ്രിയ ജുമാ മസ്ജിദിന് സമീപമാണ് യുവാവിന് നേരെ ആക്രമണമുണ്ടായത്. പരിക്കേറ്റ യുവാവിനെ ആദ്യം നാദാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി വടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് നാദാപുരം എംഎൽഎ കെ.എം. അഭിജിത്ത് നിർദേശിച്ചിരുന്നു. അവധി ദിവസമായതിനാൽ കുട്ടികളും മറ്റുള്ളവരും അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കി വീടുകളിൽ സുരക്ഷിതരായി കഴിയണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

അതേസമയം, വന്യജീവി റോഡിലൂടെ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ നാട്ടുകാർ മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ട്. കാട് നിറഞ്ഞ പ്രദേശത്തോട് ചേർന്നാണ് വന്യജീവിയെ കണ്ടത്. പ്രദേശത്ത് പരിശോധന ശക്തമാക്കി വന്യജീവിയെ പിടികൂടാനുള്ള നടപടികളാണ് വനംവകുപ്പ് സ്വീകരിക്കുന്നത്.

**English Summary:**

A Forest Department team has arrived in Kumannakode near Nadapuram after a youth was injured in an attack by an unidentified animal in a residential area. The team brought a cage to safely capture and relocate the animal. The incident occurred near Badria Juma Masjid, close to Nadapuram town. The injured youth was initially treated at Nadapuram Hospital before being shifted to a private hospital in Vadakara for specialist care. Locals reportedly captured videos of the animal moving along a road near a forested area. Authorities have intensified inspections and urged residents to remain cautious.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/383709/kumannakode-unknown-animal-attack-youth-injured-forest-team)