---
title: "പാഠപുസ്തകത്തിന് പുറത്തൊരു പഠനം; പ്രകൃതിയെയും കാടിനെയും അടുത്തറിയാൻ വിദ്യാർഥികളുമായി ചെക്യാട് ഗ്രാമപഞ്ചായത്ത്"
english_title: "Chekyad Grama Panchayat Nature Study Camp Tholpetty Wildlife Sanctuary Prathibha Sangamam Students Environmental Awareness"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/383712/chekyad-panchayat-nature-study-camp-tholpetty-wildlife-sanctuary-prathibha-sangamam"
published_at: "2026-09-21T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab14d62b9ee0_chekyad-panchayat-nature-study-camp-tholpetty-wildlife-sanctuary-prathibha-sangamam.jpg"
keywords: ["Chekyad Grama Panchayat", "Nature Camp", "Tholpetty Wildlife Sanctuary Prathibha Sangamam", "Students Environmental Awareness"]
---

# പാഠപുസ്തകത്തിന് പുറത്തൊരു പഠനം; പ്രകൃതിയെയും കാടിനെയും അടുത്തറിയാൻ വിദ്യാർഥികളുമായി ചെക്യാട് ഗ്രാമപഞ്ചായത്ത്

> **Lead Summary:** തോൽപ്പെട്ടി: വിദ്യാർഥികളിൽ പ്രകൃതിസ്നേഹവും പരിസ്ഥിതി ബോധവും വളർത്തുന്നതിനും വന്യജീവി സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, വനമേഖലയിലെ ജൈവവൈവിധ്യം എന്നിവയെക്കുറിച്ച് നേരിട്ട് മനസ്സിലാക്കുന്നതിനുമായി ചെക്യാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

തോൽപ്പെട്ടി: വിദ്യാർഥികളിൽ പ്രകൃതിസ്നേഹവും പരിസ്ഥിതി ബോധവും വളർത്തുന്നതിനും വന്യജീവി സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, വനമേഖലയിലെ ജൈവവൈവിധ്യം എന്നിവയെക്കുറിച്ച് നേരിട്ട് മനസ്സിലാക്കുന്നതിനുമായി ചെക്യാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു.

വയനാട് തോൽപ്പെട്ടി വന്യജീവി സങ്കേതത്തിൽ സംഘടിപ്പിച്ച ‘പ്രതിഭ സംഗമം’ പ്രകൃതി പഠന ക്യാമ്പ് ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ പഠനശേഷിക്കൊപ്പം നിരീക്ഷണപാടവം, സർഗാത്മക ചിന്ത, നേതൃത്വഗുണം എന്നിവ വളർത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചു.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.എച്ച്. ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വസന്ത കരിന്ദ്രയിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുറുവയിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.കെ. ജമീല, ഫോറസ്റ്റ് സെക്ഷൻ ഓഫീസർ എം.കെ. ശശി എന്നിവർ സംസാരിച്ചു.

വാർഡ് മെമ്പർമാരായ കെ.കെ. അബ്ദുല്ല, കെ.പി. കുമാരൻ, ആത്തിക്ക മുഹമ്മദ്, കെ. ദ്വാര, മൈമൂനത്ത്, ഫായിസ് ചെക്യാട്, നുസ്രത്ത് രയരോത്ത്, അസിസ്റ്റന്റ് സെക്രട്ടറി ബിജുമോൻ, വി.കെ. അബൂബക്കർ മാസ്റ്റർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സജീവൻ ടി.ബി., ദിവ്യശ്രീ ടി.പി., സജിൻ എം.എസ്., എഫ്.ബി.എ രാമചന്ദ്രൻ എന്നിവരും പങ്കെടുത്തു.

പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ആഷിഖ് സ്വാഗതവും പി.ഇ.സി കൺവീനർ രഞ്ജിത്ത് മാസ്റ്റർ നന്ദിയും പറഞ്ഞു.

**English Summary:**

Nature study camp organized under leadership of Chekyad Grama Panchayat to cultivate nature love and environmental awareness among students and to understand directly wildlife conservation, environmental protection and biodiversity in forest area. Prathibha Sangamam nature study camp organized at Tholpetty Wildlife Sanctuary in Wayanad was inaugurated by Chekyad Grama Panchayat president Ahmed Punnakkal who explained need to develop observation skills, creative thinking and leadership qualities along with learning ability. Health-Education Standing Committee chairman CH Hameed Master presided, Vice President Vasantha Karindrayil, Development Standing Committee chairman Ahmed Kuruvayil, Welfare Standing Committee chairperson CK Jameela, Forest Section Officer MK Sashi spoke. Ward members KK Abdulla, KP Kumaran, Athikka Muhammed, K Dwara, Maimoonath, Faiz Chekyad, Nusrath Rayaroth, Assistant Secretary Bijumon, VK Aboobacker Master, Beat Forest Officers Sajeevan TB, Divyasree TP, Sajin MS, FBA Ramachandran also participated. Panchayat Secretary Muhammed Ashiq welcomed and PEC convener Ranjith Master thanked.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/383712/chekyad-panchayat-nature-study-camp-tholpetty-wildlife-sanctuary-prathibha-sangamam)