---
title: "വന്യജീവി ആക്രമണം;  ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം- സിപിഐ എം"
english_title: "CPI(M) Seeks Urgent Action After Wildlife Attack in Kummankott"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/383740/cpm-demands-urgent-action-after-wildlife-attack-kummankott-nadapuram"
published_at: "2026-09-22T07:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab1dfe0ce6b5_cpm-demands-urgent-action-after-wildlife-attack-kummankott-nadapuram.jpg"
keywords: ["Wildlife Attack", "Nadapuram News", "CPIM"]
---

# വന്യജീവി ആക്രമണം;  ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം- സിപിഐ എം

> **Lead Summary:** നാദാപുരം : കുമ്മംങ്കോട് ഭാഗത്ത് വന്യജീവി ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റ സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിപിഐഎം നാദാപുരം ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നാട്ടുകാർ കണ്ടത് പുലിയെ യാണെന്ന് പറയുന്നു. നാട്ടുകാർ പരിഭ്രാന്തിയിലാണ്.

## Article Content

നാദാപുരം : കുമ്മംങ്കോട് ഭാഗത്ത് വന്യജീവി ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റ സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിപിഐഎം നാദാപുരം ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നാട്ടുകാർ കണ്ടത് പുലിയെ യാണെന്ന് പറയുന്നു. നാട്ടുകാർ പരിഭ്രാന്തിയിലാണ്.

ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റും പഞ്ചായത്ത് ഭരണസമിതിയും അടിയന്തിര നടപടി സ്വികരിച്ച് ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണം. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറുടെനേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരും വാച്ചർമാരും അടങ്ങിയ ടിം ക്യാമ്പ് ഓഫീസായി പ്രദേശത്ത് വർക്ക് ചെയ്യണം.

ആവശ്യമായ സ്ഥലങ്ങളിൽ പെട്രോളിങും ട്രെസിങും നടത്തി കൂട് സ്ഥാപിച്ച് പിടികൂടാൻ നടപടി സ്വീകരിക്കണം. പ്രദേശത്ത ജനങ്ങളുടെ സുരക്ഷിതത്വമായ് ബന്ധപ്പെട്ട് ആവശ്യമായ അറിയിപ്പുകളും മറ്റ് നടപടികളും പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് ഉണ്ടാവണം.

വളർത്തുമൃഗങ്ങളുടെ സംരക്ഷണം ഉൾപെടെ ആവശ്യമായ നിർദേശങ്ങൾ ജനങ്ങളിൽ എത്തിക്കാൻ പഞ്ചായത്ത് ഭരണസമിതി ഇടപെടണംഎന്നും സിപിഐ എം നാദാപുരം ലോക്കൽ കമ്മറ്റി സെക്രട്ടറി എരോത്ത് ഫൈസൽ പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/383740/cpm-demands-urgent-action-after-wildlife-attack-kummankott-nadapuram)