---
title: "പുലി തന്നെയെന്ന് സൂചനകൾ; ഇന്ന് തെർമ്മൽ സ്‌കാനിംഗ് ഡോൺ ഉപയോഗിച്ച് പരിശോധന"
english_title: " Nadapuram Kummangod Wildlife Attack Thermal Drone Search RRT Teams Deployed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/383753/nadapuram-kummangod-wildlife-attack-thermal-drone-search-today-"
published_at: "2026-09-22T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab1fec5aeaa8_nadapuram-kummangod-wildlife-attack-thermal-drone-search-today.jpg"
keywords: ["Wildlife Attack", "Thermal Drone Search", "Leaopard Attack"]
---

# പുലി തന്നെയെന്ന് സൂചനകൾ; ഇന്ന് തെർമ്മൽ സ്‌കാനിംഗ് ഡോൺ ഉപയോഗിച്ച് പരിശോധന

> **Lead Summary:** **നാദാപുരം: **നാദാപുരം കുമ്മങ്കോട്ട് യുവാവും വീട്ടമ്മയും വന്യജീവി ആക്രമത്തിനിരയായ സംഭവത്തിൽ പുലിയുടെ സാന്നിന് ത്തിന് സൂചനകൾ ഏറെ. ഇന്ന് മേഖലയിൽ തെർമ്മൽ സ്‌കാനിംഗ് സൗകര്യമുള്ള ഡോൺ ഉപയോഗിച്ച് പരിശോധന നടത്തും. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുക.

## Article Content

**നാദാപുരം: **നാദാപുരം കുമ്മങ്കോട്ട് യുവാവും വീട്ടമ്മയും വന്യജീവി ആക്രമത്തിനിരയായ സംഭവത്തിൽ പുലിയുടെ സാന്നിന് ത്തിന് സൂചനകൾ ഏറെ. ഇന്ന് മേഖലയിൽ തെർമ്മൽ സ്‌കാനിംഗ് സൗകര്യമുള്ള ഡോൺ ഉപയോഗിച്ച് പരിശോധന നടത്തും. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുക.

ഈ പ്രദേശത്ത് മതപഠന കേന്ദ്രം ഉൾപ്പെടെ നാല് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. ഇതിനിടെ പ്രദേശത്തെ ആരാധനാലയത്തിൽ ഭക്ഷണം വിതരണം ചെയ്തതും വിവാദ മായിട്ടുണ്ട്. നൂറുകണക്കിനാളുകളാണ് ഭക്ഷണം വാങ്ങാനായി പ്രദേശത്ത് തടിച്ച് കൂടിയത്. വിദ്യാർത്ഥികൾ ഉൾപ്പെടെയാണ് ആരാധനാലയത്തിന് ചുറ്റുമുള്ള റോഡിൽ ക്യൂനിന്ന് തടിച്ച് കൂടിയത്.

യുവാവിന് നേരെ അജ്ഞാത ജീവിയുടെ ആക്രമണമുണ്ടായതിനെത്തുടർന്ന് വനം വകുപ്പിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഇന്നലെ രാത്രിയും കനത്ത തെരച്ചിൽ നടത്തിയിരുന്നു. താമരശേരി, പെരുവണ്ണാമൂഴി, കുറ്റ്യാടി ആർ.ആർ.ടി (റപ്പിഡ് റെസ്‌പോൺസ് ടീം), കുറ്റ്യാടി ദുരന്ത നിവാരണ സേന അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ പുരോഗമിക്കുന്നത്.

കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് ഇന്നലെ ഉച്ചയോടെ മുഹമ്മദ് സിനാൻ എന്ന യുവാവിന് അജ്ഞാത ജീവിയുടെ കടിയേറ്റത്. ആക്രമണത്തിൽ പരിക്കേറ്റ സിനാൻ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ആവശ്യമെങ്കിൽ കൂട് സ്ഥാപിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. 

English Summary:

Following the wildlife attack on youth Mohammed Sinan at Kummangod, Nadapuram, forest department will conduct thermal drone surveillance today evening with two teams deployed. Sinan was attacked by an unidentified animal suspected to be a leopard while clearing bushes yesterday afternoon and is under treatment at a private hospital in Vadakara. Search operations were conducted last night by RRT teams from Thamarassery, Peruvannamoozhi, Kuttiady, disaster management team and forest officials. Cage has been brought to the spot and officials including police and revenue are camping in the area.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/383753/nadapuram-kummangod-wildlife-attack-thermal-drone-search-today-)