---
title: "കൃഷിഭവനുകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണം - എൽ.ജെ.ഡി"
english_title: "Adequate staffing should be provided in Krishi Bhavans - LJD"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/38379/adequate-staffing-should-be-provided-in-krishi-bhavans-ljd"
published_at: "2022-04-20T08:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625f7b71bd979_KRISHI.jpg"
keywords: []
---

# കൃഷിഭവനുകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണം - എൽ.ജെ.ഡി

> **Lead Summary:** **നാദാപുരം:** തൂണേരി കുന്നുമ്മൽ ബ്ലോക്ക് പരിധിയിൽ വരുന്ന കൃഷിഭവനുകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്ന് എൽ.ജെ.ഡി നാദാപുരം മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം:** തൂണേരി കുന്നുമ്മൽ ബ്ലോക്ക് പരിധിയിൽ വരുന്ന കൃഷിഭവനുകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്ന് എൽ.ജെ.ഡി നാദാപുരം മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

ഈ മേഖലകളിലെ നിരവധി കൃഷി ഭവനുകളിൽ കൃഷിഓഫീസർമാരുൾപ്പെടെയുള്ള ജീവനക്കാരുടെ അഭാവം കർഷകർക്ക് പ്രയാസം സൃഷ്ടിക്കുകയാണ് ഇതിന് പരിഹാരം കാണാൻ അധികൃതർ തയ്യാറാവണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പെട്രോൾ, ഡീസൽ പാചക വാതക വില വർദ്ധനവിനെതിരെയുള്ള ഇടതുമുന്നണിയുടെ 21 ന്റെ പ്രതിഷേധ പരിപാടി വിജയിപ്പിക്കാനും തീരുമാനിച്ചു. മണ്ഡലം പ്രസിഡണ്ട് പി.എം നാണു അധ്യക്ഷത വഹിച്ചു.

എം.പി വിജയൻ മാസ്റ്റർ, വത്സരാജ് മണലാട്ട്, ഇ.കെ കുഞ്ഞിക്കണ്ണൻ, രവീന്ദ്രൻ പാച്ചാക്കര, കെ.നാരായണൻ, വി.കെ പവിത്രൻ, ടി.രാമകൃഷ്ണൻ, എം.പി നിർമല, കെ.സി വിനയകുമാർ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/38379/adequate-staffing-should-be-provided-in-krishi-bhavans-ljd)