---
title: "നാടിന്റെ നന്മയ്ക്കായി ഒരുമിച്ച്; അംബേദ്കർ ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദനവും സ്കൂട്ടി ചലഞ്ചും"
english_title: "Ambedkar Arts and Sports Club Organises Felicitation, Scooty Challenge and Anti-Drug Class in Valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/383838/ambedkar-club-valayam-felicitation-scooty-challenge"
published_at: "2026-09-22T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab38d3b19434_ambedkar-club-valayam-felicitation-scooty-challenge.jpg"
keywords: ["Ambedkar Club Valayam", "Aruvikkara Club", "KM Abhijith"]
---

# നാടിന്റെ നന്മയ്ക്കായി ഒരുമിച്ച്; അംബേദ്കർ ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദനവും സ്കൂട്ടി ചലഞ്ചും

> **Lead Summary:** **വളയം: **അംബേദ്കർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദന സദസും സ്കൂട്ടി ചലഞ്ച് ഉദ്ഘാടനവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു. കളിസ്ഥലത്തിന്റെയും ക്ലബ് കെട്ടിടത്തിന്റെയും നവീകരണത്തിനായി ഒരുക്കിയ പരിപാടി എംഎൽഎ കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**വളയം: **അംബേദ്കർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദന സദസും സ്കൂട്ടി ചലഞ്ച് ഉദ്ഘാടനവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു. കളിസ്ഥലത്തിന്റെയും ക്ലബ് കെട്ടിടത്തിന്റെയും നവീകരണത്തിനായി ഒരുക്കിയ പരിപാടി എംഎൽഎ കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു.

വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രീത അധ്യക്ഷയായി. വികസനം എത്തിനോക്കാതിരുന്ന ഒരു കൊച്ചുഗ്രാമത്തിന്റെ സ്വപ്നങ്ങൾക്ക് ചിറക് നൽകി, നാടിന്റെ താങ്ങും തണലുമായി മാറിയ സാംസ്കാരിക മുന്നേറ്റമാണ് അംബേദ്കർ ക്ലബ്ബെന്ന് സംഘാടകർ പറഞ്ഞു.

നാളിതുവരെ കാൽ കോടിയോളം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കൂട്ടായ്മയ്ക്ക് കഴിഞ്ഞതായും സാമൂഹിക, സാംസ്കാരിക മേഖലകളിലും ക്ലബ് സജീവ സാന്നിധ്യമാണെന്നും അവർ വ്യക്തമാക്കി. വളയം ഗ്രാമപഞ്ചായത്തിലെ മികച്ച ക്ലബ്ബുകളിൽ ഒന്നാണ് അംബേദ്കർ ക്ലബ്.

ക്ലബ് സെക്രട്ടറി ലിനീഷ് അരുവിക്കര സ്വാഗതം പറഞ്ഞു. എ.കെ. രവീന്ദ്രൻ, പി.കെ. ശങ്കരൻ, സി.എച്ച്. ശങ്കരൻ മാസ്റ്റർ, കെ.ടി. കുഞ്ഞിക്കണ്ണൻ, ആർ.പി. ത്വൽഹത്ത്, കെ. ചന്ദ്രൻ മാസ്റ്റർ, ജിനീഷ് സി., ശോഭ, ശീനിലയം, റോഷ്ന, ജിസ്ന, ജിജിത്, കൃഷ്ണകുമാർ (പ്രണവം), രഞ്ചിത്ത് (വേദിക), അഭിൻ രാജ് (തണൽ) എന്നിവർ ആശംസകൾ അറിയിച്ചു.

ചന്ദ്രൻ എൻ., അതുൽ സി.എസ്., ഡോ. അതുൽ എ., ജി. അശോകൻ കെ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സ്കൂട്ടി ചലഞ്ച് കൺവീനർ ഗംഗാധരൻ മാസ്റ്റർ നന്ദി പറഞ്ഞു.

ചടങ്ങിൽ സർക്കിൾ ഇൻസ്പെക്ടറായി പ്രമോഷൻ ലഭിച്ച നാട്ടുകാരനായ സുഭാഷ് ചന്ദ്രനെയും മുഖ്യമന്ത്രിയുടെ മെഡലിന് അർഹനായ എ.ഐ. സജിത്തിനെയും ആദരിച്ചു.

**English Summary: **

Ambedkar Arts and Sports Club in Valayam organised a felicitation ceremony, the inauguration of a Scooty Challenge and an anti-drug awareness class. The programme, organised for the renovation of the playground and club building, was inaugurated by MLA K.M. Abhijith. Club secretary Lineesh Aruvikkara welcomed the gathering. Subhash Chandran, who was promoted as Circle Inspector, and AI Sajith, who received the Chief Minister’s Medal, were honoured at the event.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/383838/ambedkar-club-valayam-felicitation-scooty-challenge)