---
title: "ചെക്യാട് പുലിയെ കണ്ടെന്ന് വിദ്യാർത്ഥി ; സൈക്കിൾ ഉപേക്ഷിച്ച് കുട്ടി ഓടി രക്ഷപ്പെട്ടു, നാട്ടുകാർ ജാഗ്രത പൂലർത്തണമെന്ന്"
english_title: "Chekyad Leopard Sighting: Panchayat President Urges Residents to Stay Vigilant"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/383957/chekyad-leopard-sighting-student-public-vigilance"
published_at: "2026-09-23T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab3f322d44fb_chekyad-leopard-sighting-student-public-vigilance2_.jpg"
keywords: ["Chekyad Leopard", "Nadapuram", "Kozhikode", "Wildlife Alert"]
---

# ചെക്യാട് പുലിയെ കണ്ടെന്ന് വിദ്യാർത്ഥി ; സൈക്കിൾ ഉപേക്ഷിച്ച് കുട്ടി ഓടി രക്ഷപ്പെട്ടു, നാട്ടുകാർ ജാഗ്രത പൂലർത്തണമെന്ന്

> **Lead Summary:** നാദാപുരം: ചെക്യാട് തൈക്കണ്ടിമുക്കിൽ പുലിയെ കണ്ടെന്ന് പത്താം ക്ലാസ് വിദ്യാർത്ഥിയായ സിനാൻ. പുലിയെ കണ്ടതിനെ തുടർന്ന് സൈക്കിൾ ഉപേക്ഷിച്ച് കുട്ടി ഓടി രക്ഷപ്പെട്ടതായാണ് വിവരം. ചെക്യാട് പ്രദേശത്ത് പുലി ഇറങ്ങിയതായി പലരും പറയുന്ന സാഹചര്യത്തിൽ നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ അറിയിച്ചു.

## Article Content

നാദാപുരം: ചെക്യാട് തൈക്കണ്ടിമുക്കിൽ പുലിയെ കണ്ടെന്ന് പത്താം ക്ലാസ് വിദ്യാർത്ഥിയായ സിനാൻ. പുലിയെ കണ്ടതിനെ തുടർന്ന് സൈക്കിൾ ഉപേക്ഷിച്ച് കുട്ടി ഓടി രക്ഷപ്പെട്ടതായാണ് വിവരം. ചെക്യാട് പ്രദേശത്ത് പുലി ഇറങ്ങിയതായി പലരും പറയുന്ന സാഹചര്യത്തിൽ നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ അറിയിച്ചു.

ചെക്യാട് മേഖലയിൽ പുലിയുടെ സാന്നിധ്യമുണ്ടെന്ന തരത്തിലുള്ള വിവരങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അഹമ്മദ് പുന്നക്കൽ ശബ്ദസന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് പൊലീസിനെയും വനംവകുപ്പിനെയും വിവരം അറിയിച്ചതായും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

ഇതിനിടെ, കഴിഞ്ഞ ദിവസം നാദാപുരം കുമ്മങ്കോട് സിനാനും ഉമ്മൂമ്മയ്ക്കും നേരെയുണ്ടായ ആക്രമണം പുലിയുടെ ആക്രമണമാണെന്ന് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. ആക്രമണത്തിന് പിന്നാലെ സമീപത്തെ വീട്ടുമതിലിലൂടെ പുലി ഓടിമറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ആക്രമണം വനംവകുപ്പ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ആക്രമണത്തിൽ പരിക്കേറ്റ സിനാൻ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച വീടിന്റെ പുറകുവശത്തെ പറമ്പിൽ പപ്പായ പറിക്കുന്നതിനായി ചുറ്റുപാടുകൾ വൃത്തിയാക്കുന്നതിനിടെയാണ് സിനാനെ പുലി ആക്രമിച്ചതെന്നാണ് വിവരം. തൊട്ടടുത്തുണ്ടായിരുന്ന കുഴിയിൽ ഒളിച്ചിരുന്ന പുലി സിനാന്റെ പിറകിലേക്ക് ചാടുകയായിരുന്നു.

പുലിയുമായുള്ള മൽപിടിത്തത്തിനിടെയാണ് സിനാൻ രക്ഷപ്പെട്ടത്. ആക്രമണത്തിൽ കഴുത്തിന്റെ പിൻഭാഗത്തും ചെവിക്ക് താഴെയുമായി ആഴത്തിലുള്ള മുറിവുകളുണ്ടായി. ഇവയ്ക്ക് 64ൽ അധികം തുന്നലുകൾ ഇടേണ്ടിവന്നു. പുറത്തും നെഞ്ചിലും വയർഭാഗത്തും നഖം ഉപയോഗിച്ചുള്ള മാന്തലിനെ തുടർന്ന് നിരവധി മുറിവുകളും ഉണ്ടായിട്ടുണ്ട്.

സിനാന് ചുമലിലും നടുവിലും വേദന കൂടിയതിനെ തുടർന്ന് ഓർത്തോപീഡിക് വിഭാഗത്തിന്റെ പരിശോധനയും നടത്തി. ചെക്യാട് മേഖലയിൽ പുലിയെ കണ്ടെന്ന പുതിയ വിവരത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ ആവശ്യപ്പെട്ടിരിക്കുന്നത്.

English Summary:

A Class 10 student, Sinan, reportedly spotted a leopard at Thaikandimukku in Chekyad, Nadapuram, and escaped after abandoning his bicycle. Panchayat president Ahmed Punnakkal urged residents to remain vigilant and said the police and Forest Department had been informed. A previous attack on Sinan and his grandmother in Kummankode was reportedly confirmed as a leopard attack after footage emerged showing the animal fleeing through a nearby compound. However, the Forest Department has not officially confirmed the attack. Sinan is undergoing treatment for multiple injuries, including deep wounds requiring more than 64 stitches.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/383957/chekyad-leopard-sighting-student-public-vigilance)