---
title: "ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ഇതുവരെ 12,322 പേർ അറസ്റ്റിൽ; കേസുകളുടെ എണ്ണം 11,438 ആയി"
english_title: "Operation Thoofan: 12,322 Arrested Across Kerala, 11,438 Cases Registered"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/383963/operation-thoofan-12322-arrested-11438-cases-kerala"
published_at: "2026-09-23T21:49:00+05:30"
category: "Nadapuram Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab4025c2b143_operation-thoofan-12322-arrested-11438-cases-kerala.jpg"
keywords: ["Operation Thoofan", "Kerala Police", "Drug Arrests", "NDPS Cases", "Drug Seizure", "Anti Drug Campaign"]
---

# ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ഇതുവരെ 12,322 പേർ അറസ്റ്റിൽ; കേസുകളുടെ എണ്ണം 11,438 ആയി

> **Lead Summary:**  ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ ഇതുവരെ 12,322 പേരെ അറസ്റ്റ് ചെയ്തതായി കേരള പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം 65 കേസുകളിലായി 72 പേരെ കൂടി അറസ്റ്റ് ചെയ്തതോടെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 11,438 ആയി.

## Article Content

 ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ ഇതുവരെ 12,322 പേരെ അറസ്റ്റ് ചെയ്തതായി കേരള പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം 65 കേസുകളിലായി 72 പേരെ കൂടി അറസ്റ്റ് ചെയ്തതോടെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 11,438 ആയി.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇതുവരെ 24,023.324 ഗ്രാം എം.ഡി.എം.എ, 1,531.133 കിലോഗ്രാം കഞ്ചാവ്, 766.309 ഗ്രാം ബ്രൗൺ ഷുഗർ, 5,343.069 ഗ്രാം ഹാഷിഷ് ഓയിൽ, 3,024 കഞ്ചാവ് ചെടികൾ എന്നിവ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മോൾ ക്വാണ്ടിറ്റി ലഹരിവസ്തുക്കൾ കൈവശം വച്ചതിന് 25 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് നാല് കേസുകളും ഉൾപ്പെടുന്നു. എൻ.ഡി.പി.എസ് ആക്ട് പ്രകാരം 36 കേസുകളും കോട്പ നിയമപ്രകാരം 34 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട് 10.230 ഗ്രാം എം.ഡി.എം.എ, 0.623 കിലോഗ്രാം കഞ്ചാവ്, 57.19 ഗ്രാം ബ്രൗൺ ഷുഗർ, ഒരു ഗ്രാം ഹാഷിഷ് ഓയിൽ, 624 കഞ്ചാവ് ചെടികൾ എന്നിവ പിടിച്ചെടുത്തതായും കേരള പൊലീസ് അറിയിച്ചു.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പൊലീസ് 44 ബോധവത്കരണ ക്ലാസുകൾ നടത്തി. ഇതോടെ ഇതുവരെ നടത്തിയ ആകെ ബോധവത്കരണ ക്ലാസുകളുടെ എണ്ണം 10,081 ആയി. ഇതിന് പുറമെ 825 കൗൺസിലിങ്ങുകളും നടത്തിയിട്ടുണ്ട്. സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ആകെ 6,971 ബോധവത്കരണ പരിപാടികളും നടത്തിയതായി പൊലീസ് അറിയിച്ചു.

ലഹരി വിപണനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് പൊലീസിനെ നേരിട്ടും 9497979794, 9497927797 എന്നീ നമ്പറുകളിലും വാട്സ്ആപ്പ് വഴി 9995966666 എന്ന നമ്പറിലും അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു.

English Summary:

Under Operation Thoofan, Kerala Police have arrested 12,322 people and registered 11,438 cases so far. Authorities said large quantities of MDMA, cannabis, brown sugar, hashish oil and cannabis plants have been seized. On the previous day alone, 72 people were arrested in 65 cases. Police also conducted 44 awareness classes statewide, taking the total to 10,081. A total of 825 counselling sessions and 6,971 awareness programmes by school and college protection groups have also been conducted. The public can report information about drug sales directly or through WhatsApp, with confidentiality assured.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/383963/operation-thoofan-12322-arrested-11438-cases-kerala)