---
title: " കുമ്മങ്കോട്ടെ പുലിയാക്രമണം: വനംവകുപ്പിന്റെ മെല്ലെപ്പോക്ക് പ്രതിഷേധാർഹമെന്ന് എസ്.ഡി.പി.ഐ"
english_title: "SDPI Criticises Forest Department Over Kummankode Leopard Attack"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/384088/sdpi-criticises-forest-department-over-kummankode-leopard-attack"
published_at: "2026-09-24T22:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab55e445683b_sdpi-criticises-forest-department-over-kummankode-leopard-attack.jpg"
keywords: ["SDPI", "Kummankode", "Nadapuram", "Leopard Attack"]
---

#  കുമ്മങ്കോട്ടെ പുലിയാക്രമണം: വനംവകുപ്പിന്റെ മെല്ലെപ്പോക്ക് പ്രതിഷേധാർഹമെന്ന് എസ്.ഡി.പി.ഐ

> **Lead Summary:** നാദാപുരം: നാദാപുരം–കുമ്മങ്കോട് പ്രദേശത്ത് പുലിയുടെ ആക്രമണത്തിൽ വിദ്യാർഥിക്കും വീട്ടമ്മയ്ക്കും പരിക്കേറ്റ സംഭവത്തിന് പിന്നാലെ ബന്ധപ്പെട്ട വകുപ്പും ഉദ്യോഗസ്ഥരും ഫലപ്രദമായി ഇടപെടുന്നില്ലെന്ന് ആരോപിച്ച് എസ്.ഡി.പി.ഐ നാദാപുരം മണ്ഡലം കമ്മിറ്റി. വിഷയത്തിൽ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

നാദാപുരം: നാദാപുരം–കുമ്മങ്കോട് പ്രദേശത്ത് പുലിയുടെ ആക്രമണത്തിൽ വിദ്യാർഥിക്കും വീട്ടമ്മയ്ക്കും പരിക്കേറ്റ സംഭവത്തിന് പിന്നാലെ ബന്ധപ്പെട്ട വകുപ്പും ഉദ്യോഗസ്ഥരും ഫലപ്രദമായി ഇടപെടുന്നില്ലെന്ന് ആരോപിച്ച് എസ്.ഡി.പി.ഐ നാദാപുരം മണ്ഡലം കമ്മിറ്റി. വിഷയത്തിൽ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

നാദാപുരത്ത് പുലിയുടെ സാന്നിധ്യം വ്യക്തമായിട്ടും പിന്നീട് അത് എവിടേക്ക് പോയെന്നോ എന്താണ് സംഭവിച്ചതെന്നോ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കണ്ടെത്താൻ കഴിയാത്തത് ജനങ്ങളിൽ ഭീതി വർധിപ്പിക്കുന്നതായി എസ്.ഡി.പി.ഐ ആരോപിച്ചു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ പ്രവർത്തിക്കുന്ന ജനനിബിഡമായ പ്രദേശത്ത് പുലിയുടെ സാന്നിധ്യം കണ്ടെത്തിയതും തുടർന്ന് നിലനിൽക്കുന്ന അനിശ്ചിതത്വവും ജനജീവിതത്തെ ബാധിക്കാൻ തുടങ്ങിയതായും കമ്മിറ്റി ചൂണ്ടിക്കാട്ടി.

ഉത്തരവുകൾ നൽകുന്നതിലും അവ നടപ്പാക്കുന്നതിലും ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിക്കുന്ന മെല്ലെപ്പോക്ക് നയമാണ് ഗുരുതര സാഹചര്യം സൃഷ്ടിച്ചതെന്നാണ് ജനങ്ങൾ പരാതിപ്പെടുന്നതെന്നും എസ്.ഡി.പി.ഐ നാദാപുരം മണ്ഡലം കമ്മിറ്റി പറഞ്ഞു. ഇത് പ്രതിഷേധാർഹമായ അനാസ്ഥയാണെന്നും കമ്മിറ്റി ആരോപിച്ചു.

കുമ്മങ്കോട് പ്രദേശത്ത് പുലിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തുടർന്ന് പ്രദേശത്ത് വനംവകുപ്പിന്റെ നേതൃത്വത്തിൽ തിരച്ചിൽ ഉൾപ്പെടെയുള്ള നടപടികൾ നടന്നതായി റിപ്പോർട്ടുകളുണ്ട്.

ഈ സാഹചര്യത്തിൽ വിഷയത്തിൽ ബന്ധപ്പെട്ട അധികൃതരുടെ അടിയന്തര ഇടപെടലും ആവശ്യമായ നടപടികളും ഉണ്ടാകണമെന്ന് എസ്.ഡി.പി.ഐ നാദാപുരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം തലായി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.എം. ഹസ്സൻ, സെക്രട്ടറി അയ്യുബ് ടി, ട്രഷറർ റാഷിദ് ടി.കെ, ജോയിന്റ് സെക്രട്ടറി ഖാലിദ് പി എന്നിവർ സംസാരിച്ചു.

English Summary:

SDPI Nadapuram Mandal Committee criticised what it described as a slow response by the Forest Department following the reported leopard attack in Kummankode, where a student and a woman were injured. The committee alleged that uncertainty over the animal’s whereabouts was increasing public fear and demanded immediate intervention and action from the authorities. Mandal President Ibrahim Thalayi presided over the meeting. Vice President T.M. Hassan, Secretary Ayyub T, Treasurer Rashid T.K and Joint Secretary Khalid P also spoke.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/384088/sdpi-criticises-forest-department-over-kummankode-leopard-attack)