---
title: "പുലി ഭീതി: വന്യജീവി ഭീഷണിക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കുറ്റ്യാടി ഫോറസ്റ്റ് ഓഫീസിന് മുന്നിൽ ഡിവൈഎഫ്ഐ പ്രതിഷേധം"
english_title: " Leopard Threat DYFI Protest Kuttiyadi Forest Range Office Nadapuram Kummangode Wildlife Fear Five Days No Action MK Nikesh"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/384192/leopard-threat-dyfi-protest-kuttiyadi-forest-office-nadapuram-kummangode-wildlife-fear"
published_at: "2026-09-25T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab68c294f7c0_leopard-threat-dyfi-protest-kuttiyadi-forest-office-nadapuram-kummangode-wildlife-fear.jpg"
keywords: ["Nadapuram Leopard", "Leopard Search", "Kerala Forest Department", "Kummankode", "DYFI March"]
---

# പുലി ഭീതി: വന്യജീവി ഭീഷണിക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കുറ്റ്യാടി ഫോറസ്റ്റ് ഓഫീസിന് മുന്നിൽ ഡിവൈഎഫ്ഐ പ്രതിഷേധം

> **Lead Summary:** നാദാപുരം: കുമ്മങ്കോട് പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ വന്യജീവി ഭീഷണിക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രതിഷേധം. പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് അഞ്ച് ദിവസം കഴിഞ്ഞിട്ടും ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നാരോപിച്ചാണ് ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

## Article Content

നാദാപുരം: കുമ്മങ്കോട് പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ വന്യജീവി ഭീഷണിക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രതിഷേധം. പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് അഞ്ച് ദിവസം കഴിഞ്ഞിട്ടും ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നാരോപിച്ചാണ് ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

**

പുലിയെ പിടികൂടി ജനങ്ങളുടെ ആശങ്കയും ഭീതിയും പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എം.കെ. നികേഷ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി. അഷിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എം. ശരത്ത് സ്വാഗതം പറഞ്ഞു.

പി.പി. ഷഹറാസ്, ലിജിന വി.കെ., അതുൽ എൻ. എന്നിവർ സംസാരിച്ചു. ബ്ലോക്ക് ട്രഷറർ എൻ.കെ. മിഥുൻ നന്ദി പറഞ്ഞു.

English Summary:**

Nadapuram: DYFI staged protest in front of Kuttiyadi Forest Range Office demanding urgent solution to tiger threat terrifying people in Kummangode area. DYFI Nadapuram Block Committee alleged that even after five days of identifying tiger presence, necessary action not taken. Protesters demanded authorities take urgent action to capture tiger and resolve people's anxiety and fear. DYFI State Committee member MK Nikesh inaugurated protest. Block President C Ashil presided, Block Joint Secretary M Sharath welcomed. PP Shaharas, Lijina VK, Athul N spoke, Block Treasurer NK Mithun thanked.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/384192/leopard-threat-dyfi-protest-kuttiyadi-forest-office-nadapuram-kummangode-wildlife-fear)