---
title: "രുചിയിലും അറിവിലും മികവ്; തൂണേരി ബ്ലോക്ക് തല പോഷൻ മാ പരിപാടി ശ്രദ്ധേയമായി"
english_title: "Thooneri Block Level Poshan Ma Program ICDS Nadapuram Block Panchayat Hall Sheema Vallil Inauguration Nutrition Exhibition"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/384193/thooneri-block-level-poshan-ma-program-icds-nadapuram-block-panchayat-hall-inauguration"
published_at: "2026-09-25T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab68eb837821_thooneri-block-level-poshan-ma-program-icds-nadapuram-block-panchayat-hall-inauguration.jpg"
keywords: ["Thooneri Block Level Poshan Ma Program", "Rashtriya Poshan Ma ICDS Nadapuram", "Block Panchayat Hall Vice President Sheema Vallil"]
---

# രുചിയിലും അറിവിലും മികവ്; തൂണേരി ബ്ലോക്ക് തല പോഷൻ മാ പരിപാടി ശ്രദ്ധേയമായി

> **Lead Summary:** നാദാപുരം: പോഷൻ മാ പദ്ധതിയുടെ ഭാഗമായി തൂണേരി ബ്ലോക്ക് തല പരിപാടി സംഘടിപ്പിച്ചു. ഐസിഡിഎസ് തൂണേരിയുടെ നേതൃത്വത്തിൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് പരിപാടി നടന്നത്.

## Article Content

നാദാപുരം: പോഷൻ മാ പദ്ധതിയുടെ ഭാഗമായി തൂണേരി ബ്ലോക്ക് തല പരിപാടി സംഘടിപ്പിച്ചു. ഐസിഡിഎസ് തൂണേരിയുടെ നേതൃത്വത്തിൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് പരിപാടി നടന്നത്.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീമ വള്ളിൽ പരിപാടി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ പി. ഷാഹിന അധ്യക്ഷത വഹിച്ചു. ചിന്മയ് എസ്. ആനന്ദ് സ്വാഗതം പറഞ്ഞു.

പരിപാടിയുടെ ഭാഗമായി രക്ഷിതാക്കൾക്കായി പോഷകസമ്പുഷ്ടമായ പ്രഭാതഭക്ഷണ പ്രദർശന മത്സരം സംഘടിപ്പിച്ചു. വിദ്യാർഥികൾക്കായി ക്വിസ് മത്സരവും അങ്കണവാടി പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രീ-സ്കൂൾ പഠന സാമഗ്രികളുടെ പ്രദർശനവും നടന്നു.

പ്രാദേശിക ഉൽപന്നങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ പഠന പ്രവർത്തന സാമഗ്രികളും പ്രദർശിപ്പിച്ചു. അങ്കണവാടി ജീവനക്കാരുടെ കലാപരിപാടികളും അരങ്ങേറി.

വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

**English Summary:**

Nadapuram: As part of Rashtriya Poshan Ma scheme, Thooneri block level Poshan Ma program was organized under leadership of ICDS Thooneri at Thooneri Block Panchayat Hall. Report says Block Panchayat Vice President Sheema Vallil inaugurated, Standing Committee Chairperson P Shahina presided, Chinmay S Anand welcomed. Program included nutritious breakfast exhibition competition for parents, quiz competition for students, preschool material exhibition by anganwadi workers, exhibition of learning activity materials made from local products, and stage performance by anganwadi staff. Prizes distributed to competition winners.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/384193/thooneri-block-level-poshan-ma-program-icds-nadapuram-block-panchayat-hall-inauguration)