---
title: "ഇംഗ്ലീഷിൽ യുജിസി നെറ്റ് വിജയം; ഫാത്തിമത്തു സഹല ഇസ്മായിലിന് പുളിയാവ് പി ഇ നാഷണൽ കോളേജിൽ ആദരം"
english_title: "UGC NET English Success Fathimathu Sahala Ismail Felicitation Puliyavu PE National College Arts Science PG Department Principal MK Madhusudanan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/384194/ugc-net-english-success-fathimathu-sahala-ismail-felicitation-puliyavu-pe-national-college-arts-science"
published_at: "2026-09-25T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab6906f48cca_ugc-net-english-success-fathimathu-sahala-ismail-felicitation-puliyavu-pe-national-college-arts-science.jpg"
keywords: ["UGC NET English Success", "Fathimathu Sahala Ismail", "Puliyavu PE National College Arts Science", "PG Department English"]
---

# ഇംഗ്ലീഷിൽ യുജിസി നെറ്റ് വിജയം; ഫാത്തിമത്തു സഹല ഇസ്മായിലിന് പുളിയാവ് പി ഇ നാഷണൽ കോളേജിൽ ആദരം

> **Lead Summary:** പുളിയാവ്: ഇംഗ്ലീഷ് വിഷയത്തിൽ യു.ജി.സി നെറ്റ് പരീക്ഷയിൽ വിജയം നേടിയ ഫാത്തിമത്തു സഹല ഇസ്മായിലിനെ പുളിയാവ് പി.ഇ. നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ ഇംഗ്ലീഷ് പി.ജി. വിഭാഗത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു.

## Article Content

പുളിയാവ്: ഇംഗ്ലീഷ് വിഷയത്തിൽ യു.ജി.സി നെറ്റ് പരീക്ഷയിൽ വിജയം നേടിയ ഫാത്തിമത്തു സഹല ഇസ്മായിലിനെ പുളിയാവ് പി.ഇ. നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ ഇംഗ്ലീഷ് പി.ജി. വിഭാഗത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു.

സെപ്റ്റംബർ 25ന് കോളേജിൽ സംഘടിപ്പിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.കെ. മധുസൂദനൻ അധ്യക്ഷത വഹിച്ചു. AIIET ചെയർമാൻ അബ്ദുള്ള വയലോളി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി ഇസ്മായിൽ പൊയിൽ സന്നിഹിതനായിരുന്നു.

ഇംഗ്ലീഷ് വിഭാഗം മേധാവി പി. രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. യു.ജി.സി നെറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ ഫാത്തിമത്തു സഹല ഇസ്മായിലിനെ ചടങ്ങിൽ ആദരിച്ചു.

ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ജിഷ എൻ.പി., അഫ്ന ഹമീദ് എന്നിവർ ആശംസകൾ നേർന്നു. ഷർമീന നന്ദി രേഖപ്പെടുത്തി. അധ്യാപകരും വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു.

**English Summary:**

Puliyavu, September 25: Fathimathu Sahala Ismail who succeeded in UGC NET exam in English subject was felicitated under leadership of English PG Department of Puliyavu PE National College of Arts and Science. Report says function held at college on September 25, College Principal Dr MK Madhusudanan presided, AIIET Chairman Abdullah Vayaloli inaugurated, Joint Secretary Ismail Poyil was present. English Department Head P Ramachandran welcomed, Fathimathu Sahala Ismail who achieved excellent success in UGC NET was honored at function. English Department Assistant Professor Jisha NP, Afna Hameed extended wishes, Sharmeena expressed thanks, teachers and students participated.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/384194/ugc-net-english-success-fathimathu-sahala-ismail-felicitation-puliyavu-pe-national-college-arts-science)