---
title: "ലഹരിക്കെതിരെ ഇനി വാർഡ് തലത്തിൽ ‘തൂഫാൻ’; സെപ്റ്റംബർ 28ന് തുടക്കം"
english_title: "Toofan Thadesham To Begin September 28 Anti Drug Campaign In Local Bodies"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/384275/toofan-thadesham-september-28-local-bodies-anti-drug-campaign"
published_at: "2026-09-26T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab771f751f1f_toofan-thadesham-september-28-local-bodies-anti-drug-campaign.jpg"
keywords: ["Toofan Thadesham", "Kerala Anti Drug Campaign", "Local Self Government", "Toofan Warriors"]
---

# ലഹരിക്കെതിരെ ഇനി വാർഡ് തലത്തിൽ ‘തൂഫാൻ’; സെപ്റ്റംബർ 28ന് തുടക്കം

> **Lead Summary:** ** **സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക സമിതികൾ രൂപീകരിച്ചുകൊണ്ടുള്ള തൂഫാൻ തദ്ദേശത്തിന് സെപ്റ്റംബർ 28ന് തുടക്കമാവും. പഞ്ചായത്തുകൾ, നഗരസഭകൾ, കോർപ്പറേഷനുകൾ എന്നിവയ്ക്കൊപ്പം റസിഡന്റ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള പ്രാദേശിക കൂട്ടായ്മകളെയും ഇതിന്റെ ഭാ​ഗമാക്കും.

## Article Content

** **സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക സമിതികൾ രൂപീകരിച്ചുകൊണ്ടുള്ള തൂഫാൻ തദ്ദേശത്തിന് സെപ്റ്റംബർ 28ന് തുടക്കമാവും. പഞ്ചായത്തുകൾ, നഗരസഭകൾ, കോർപ്പറേഷനുകൾ എന്നിവയ്ക്കൊപ്പം റസിഡന്റ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള പ്രാദേശിക കൂട്ടായ്മകളെയും ഇതിന്റെ ഭാ​ഗമാക്കും.

ജനപ്രതിനിധികൾ, കുടുംബശ്രീ, ആശാ പ്രവർത്തകർ, ഹരിതകർമ്മസേന, യുവജന-കായിക സംഘടനകൾ, വിദ്യാർത്ഥി സംഘടനകൾ എന്നിവരെയെല്ലാം തൂഫാൻ വാരിയേഴ്സ് ബാഡ്ജ് അണിയും. ഓരോ വാർഡിലും മെമ്പർമാരുടെ നേതൃത്വത്തിൽ പ്രത്യേക സമിതിയായാണ് തൂഫാൻ തദ്ദേശം പ്രവർത്തിക്കുക.

പോലീസിന്റെ ഇടപെടലിനു മുമ്പ് തന്നെ സമൂഹത്തിൽ അപകടസാധ്യത തിരിച്ചറിയാൻ കഴിയുന്ന 'ഏർലി ഇന്റർവെൻഷൻ' സംവിധാനം ജനകീയമായി ആരംഭിക്കുകയാണ് ഇവിടെ ലക്ഷ്യം. സെപ്റ്റംബർ 28-ന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തൂഫാൻ പതാകകൾ ഉയർത്തും. കൗൺസിലിംഗിന് കൂടുതൽ ശക്തമായ റീഹാബിലിറ്റേഷൻ ഇന്റർവെൻഷനിലേക്കും തൂഫാൻ കടക്കുകയാണ്.

ലഹരിയിൽ നിന്ന് പുറത്തുവരാൻ ആഗ്രഹിക്കുന്നവരെ ചികിത്സയിലേക്കും പുനരധിവാസത്തിലേക്കും എത്തിക്കാൻ കൂട്ടായ ഇടപെടൽ ആവശ്യമാണ്. തൂഫാൻ തദ്ദേശം റീഹാബിലിറ്റേഷനും ഊന്നൽ നൽകും. അതോടൊപ്പം ആപ്പ് ബേസ്ഡ് റെസ്പോൺസീവ് മെക്കാനിസം നിലവിൽ വരാൻ പോവുകയാണ്. രഹസ്യമായി വിവരങ്ങൾ തുറന്നുപറയാനുള്ള സാഹചര്യമൊരുങ്ങും.

English Summary:

Toofan Thadesham, forming special committees in all local self-government bodies in the state, will begin on September 28. Along with panchayats, municipalities and corporations, local groups including residents associations will be made part of it. Elected representatives, Kudumbashree, ASHA workers, Haritha Karma Sena, youth-sports organizations, student organizations will all be given Toofan Warriors badge. Toofan Thadesham will function as special committee in each ward led by members. Aim is to start people-based 'Early Intervention' system that can identify risk in society even before police intervention. On September 28, Toofan flags will be hoisted in all local bodies. Toofan will move beyond counselling to stronger rehabilitation intervention. Collective intervention needed to bring those wanting to come out of addiction to treatment and rehabilitation. Toofan Thadesham will also focus on rehabilitation. Along with that, app-based responsive mechanism will come into existence. Situation to share information secretly will be created.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/384275/toofan-thadesham-september-28-local-bodies-anti-drug-campaign)