---
title: "സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും മുൻഗണന; ചെക്യാട് ഗ്രാമപഞ്ചായത്തിന്റെ പതിനഞ്ചാം പഞ്ചവത്സര പദ്ധതി"
english_title: "Chekkiad Grama Panchayat 15th Five Year Plan Planning Workshop"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/384335/chekkiad-grama-panchayat-15th-five-year-plan-workshop"
published_at: "2026-09-26T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab7cc4bebc3c_chekkiad-grama-panchayat-15th-five-year-plan-workshop.jpg"
keywords: ["Parakkadavu News", "Grama Panchayat", "Five Year Plan", "Planning Workshop", "Local Development", "Welfare Activities"]
---

# സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും മുൻഗണന; ചെക്യാട് ഗ്രാമപഞ്ചായത്തിന്റെ പതിനഞ്ചാം പഞ്ചവത്സര പദ്ധതി

> **Lead Summary:** പാറക്കടവ്: ചെക്യാട് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം പഞ്ചവത്സര പദ്ധതി ആസൂത്രണ ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. പി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. പ്രദേശത്തിന്റെ സമഗ്ര വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ടുള്ള പദ്ധതികൾക്കാണ് പുതിയ പഞ്ചവത്സര പദ്ധതിയിൽ മുൻഗണന നൽകേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.​

## Article Content

പാറക്കടവ്: ചെക്യാട് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം പഞ്ചവത്സര പദ്ധതി ആസൂത്രണ ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. പി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. പ്രദേശത്തിന്റെ സമഗ്ര വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ടുള്ള പദ്ധതികൾക്കാണ് പുതിയ പഞ്ചവത്സര പദ്ധതിയിൽ മുൻഗണന നൽകേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.​

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നാടിന്റെ ഭാവിക്കായി സുസ്ഥിര വികസന പദ്ധതികൾ രൂപകൽപ്പന ചെയ്യുന്നതിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.​

വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുറുവയിൽ പൊതു നിർദ്ദേശങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. ശില്പശാലയിൽ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളും കർമ്മപദ്ധതികളുടെ രൂപീകരണവും നടന്നു.

വൈസ് പ്രസിഡണ്ട്‌ വസന്ത കരിന്ത്യയിൽ, അരോഗ്യ വിദ്യാഭ്യസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി എച്ച ഹമീദ് മാസ്റ്റർ, ഷേമകാര്യ സ്റ്റാന്റിം കമ്മിറ്റി ചെയർപേഴ്സൺ സി കെ ജമീല, ബ്ലോക്ക് മെമ്പർ സഫിയ വയലോളി, മുൻ പ്രസിഡണ്ട്‌ മാരായ അബ്ദുല്ല വയലോളി, എ ആമിന ടീച്ചർ, തൊടുവയിൽ മഹമൂദ്,എം പി ഹമീദ് മാസ്റ്റർ, മെമ്പർമാരായ കെ കെ അബ്ദുല്ല, കെ ബീജ, ആത്തിക മുഹമ്മദ്, റൈഹാനത്ത്‌ പാറേമ്മൽ, സലീം ചെക്യാട്‌, കെ ദ്വര, മൈമൂനത്ത്‌ എം പി, അഫ്സത്ത്‌ കാളിയേടത്ത്, നസിയത്ത് മാമുണ്ടേരി, ഫായിസ് ചെക്യാട്, നുസ്റത്ത് രയരോത്ത്, മുൻ വൈസ് പ്രസിഡണ്ട് കുഞ്ഞിക്കേളു, കെ ചന്ദ്രിക ടീച്ചർ, മുൻ മെമ്പർമാരായ നസീർ കുനിയിൽ, പി കെ ഖാലിദ്‌ മാസ്റ്റർ, കുമാരൻ പുത്തോളി. ടി എ സലാം തുടങ്ങിയവർ പ്രസംഗിച്ചു.

പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ആഷിഖ് സ്വാഗതവും,അസി: സെക്രട്ടറി ബിജുമോൻ നന്ദിയും പറഞ്ഞു. വിവിധ മേഖലകളിലെ വിദഗ്ദ്ധർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

**English Summary:**

The planning workshop for the 15th Five Year Plan of Chekkiad Grama Panchayat was inaugurated by Block Panchayat President K.P. Pradeesh at Parakkadavu. He said priority should be given to projects focusing on comprehensive development and public welfare. Panchayat President Ahmed Punnakkal presided and said participation of elected representatives, officials and the public would be ensured in designing sustainable development projects. Development Standing Committee Chairman Ahmed Kuruvayil presented general suggestions. Discussions on various subjects and formulation of action plans were held. Elected representatives, former office-bearers, officials and experts from various fields attended the programme.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/384335/chekkiad-grama-panchayat-15th-five-year-plan-workshop)