---
title: "വിലങ്ങാട് മലയങ്ങാട് കാട്ടാന ശല്യം രൂക്ഷം, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് "
english_title: " Vilangad Malayangad Wild Elephant Menace House Compound"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/384411/vilangad-malayangad-wild-elephant-menace-house-compound"
published_at: "2026-09-27T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab8ea507fab8_vilangad-malayangad-wild-elephant-menace-house-compound.jpg"
keywords: ["Vilangad Wild Elephant", "Malayangad Elephant Attack", "Vilangad Elephant Menace", "Kochupuraykkal Rarichan"]
---

# വിലങ്ങാട് മലയങ്ങാട് കാട്ടാന ശല്യം രൂക്ഷം, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

> **Lead Summary:** **നാദാപുരം: ** വിലങ്ങാട് മലയങ്ങാടിൽ കാട്ടാനശല്യം രൂക്ഷം. ഇന്നലെ രാത്രിയോടെ പ്രദേശത്ത് ഇറങ്ങിയ കാട്ടാനക്കൂട്ടം ജനവാസമേഖലയിൽ ഭീതിപരത്തി. കൊച്ചുപുരയ്ക്കൽ രാരിച്ചന്റെ വീടിന്റെ മുറ്റം വരെയാണ് ആനകളെത്തിയത്. തലനാരിഴയ്ക്കാണ് ഈ കുടുംബം വൻ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്.

## Article Content

**നാദാപുരം: ** വിലങ്ങാട് മലയങ്ങാടിൽ കാട്ടാനശല്യം രൂക്ഷം. ഇന്നലെ രാത്രിയോടെ പ്രദേശത്ത് ഇറങ്ങിയ കാട്ടാനക്കൂട്ടം ജനവാസമേഖലയിൽ ഭീതിപരത്തി. കൊച്ചുപുരയ്ക്കൽ രാരിച്ചന്റെ വീടിന്റെ മുറ്റം വരെയാണ് ആനകളെത്തിയത്. തലനാരിഴയ്ക്കാണ് ഈ കുടുംബം വൻ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്.

പ്രദേശത്ത് വന്യമൃഗശല്യം വർധിച്ചുവരുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവസ്ഥലത്ത് ഫോറസ്റ്റ് ഓഫീസർ വന്ന് സ്ഥിതിഗതികൾ പരിശോധിച്ചതല്ലാതെ, മറ്റ് അധികാരികളാരും ഇതുവരെ ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് ദുരിതത്തിലായ കുടുംബവും പ്രദേശവാസികളും വ്യക്തമാക്കി. പ്രദേശത്ത് ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.

English Summary:

Wild elephant menace intensifies in Vilangad Malayangad. A herd entered residential area last night and reached up to the courtyard of Kochupuraykkal Rarichan's house. Family had a narrow escape. Locals allege no officials except forest staff visited the area.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/384411/vilangad-malayangad-wild-elephant-menace-house-compound)