---
title: "ചെക്യാട്ടെ യാത്രയ്ക്ക് പുതിയ വഴി; ‘ഗ്രാമ വണ്ടി’ റൂട്ട് ഫിസിബിലിറ്റി ടെസ്റ്റ് നടത്തി"
english_title: "Chekkyad Grama Vandi Route Feasibility Test Conducted"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/384419/chekkyad-grama-vandi-route-feasibility-test"
published_at: "2026-09-27T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab8fda2bbc30_chekkyad-grama-vandi-route-feasibility-test.jpg"
keywords: ["Grama Vandi", "KSRTC", "Nadapuram", "Route Feasibility Test"]
---

# ചെക്യാട്ടെ യാത്രയ്ക്ക് പുതിയ വഴി; ‘ഗ്രാമ വണ്ടി’ റൂട്ട് ഫിസിബിലിറ്റി ടെസ്റ്റ് നടത്തി

> **Lead Summary:** നാദാപുരം: ചെക്യാട് ഗ്രാമപഞ്ചായത്തിന്റെ ‘ഗ്രാമ വണ്ടി’ പദ്ധതിയുടെ ഭാഗമായി റൂട്ട് ഫിസിബിലിറ്റി ടെസ്റ്റ് നടത്തി. നാദാപുരം ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച പരിശോധനാ യാത്ര എളമ്പയിൽ അവസാനിച്ചു. നിർദിഷ്ട റൂട്ടിലൂടെയുള്ള സർവീസിന്റെ പ്രായോഗിക സാധ്യതകൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ഫിസിബിലിറ്റി ടെസ്റ്റ് നടത്തിയത്.

## Article Content

നാദാപുരം: ചെക്യാട് ഗ്രാമപഞ്ചായത്തിന്റെ ‘ഗ്രാമ വണ്ടി’ പദ്ധതിയുടെ ഭാഗമായി റൂട്ട് ഫിസിബിലിറ്റി ടെസ്റ്റ് നടത്തി. നാദാപുരം ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച പരിശോധനാ യാത്ര എളമ്പയിൽ അവസാനിച്ചു. നിർദിഷ്ട റൂട്ടിലൂടെയുള്ള സർവീസിന്റെ പ്രായോഗിക സാധ്യതകൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ഫിസിബിലിറ്റി ടെസ്റ്റ് നടത്തിയത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ, വൈസ് പ്രസിഡന്റ് വസന്ത കരിന്ത്യയിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഹമ്മദ് കുറുവയിൽ, സി. എച്ച്. ഹമീദ് മാസ്റ്റർ, സി. കെ. ജമീല, മെമ്പർമാരായ അബ്ദുല്ല കരിന്ത്രൻകോട്ട്, കെ. പി. കുമാരൻ, കെ. ബീജ, ആത്തിക മുഹമ്മദ്, സലിം ചെക്യാട്, കെ. ദ്വര, ഫായിസ് ചെക്യാട്, റൈഹാനത്ത് പറേമ്മൽ, നുസ്റത്ത് രയരോത്ത്, നസിയത്ത് മാമുണ്ടേരി, അഫ്സത്ത് കാളിയേടത്ത്, മൈമൂനത്ത് എം. പി. എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് ഉദ്യോഗസ്ഥരായ അർഷാദ് തൊടുവയിൽ, സുബിൻ എന്നിവരും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കാളികളായി.

ചെക്യാട് ഗ്രാമപഞ്ചായത്തിന്റെ നിർദിഷ്ട ‘ഗ്രാമ വണ്ടി’ റൂട്ട് നാദാപുരം ബസ് സ്റ്റാൻഡിൽ നിന്നാണ് ആരംഭിക്കുന്നത്. കസ്തൂരിക്കുളം, കല്ലാച്ചി ടൗൺ, ഓത്തിയിൽ മുക്ക്, കല്ലുമ്മൽ, ഹോമിയോ ഡിസ്പെൻസറി, നാഷനൽ കോളേജ്, പുളിയാവ് മദ്രസ, ചിങ്കിളിമുക്ക്, മലബാർ കോളേജ്, വില്ലേജ് ഓഫീസ്, പാറക്കടവ് ടൗൺ, ഉമ്മത്തൂർ, മുണ്ടത്തോട് എന്നിവിടങ്ങളിലൂടെ സർവീസ് നടത്തും.

തുടർന്ന് തിരിച്ചുള്ള യാത്രയിൽ ഉമ്മത്തൂർ, എഫ്.എച്ച്.സി. പാറക്കടവ്, തൊടുവയിൽ മുക്ക്, ആദായമുക്ക്, കല്ലിക്കണ്ടി മുക്ക്, കുണ്ടുങ്കര, അബൂന്റെപറമ്പ്, പുത്തോളി മുക്ക്, അന്ത്യേരിമുക്ക്, അരൂണ്ട, പൂങ്കുളം, കല്ലുനിര, എളമ്പ എന്നിവിടങ്ങളിലൂടെയാണ് റൂട്ട്. എളമ്പയിൽ നിന്ന് തിരിച്ചുള്ള സർവീസ് കല്ലിക്കണ്ടിപ്പള്ളി, കൊയമ്പ്രം പാലം, പാറക്കടവ് ടൗൺ, വില്ലേജ് ഓഫീസ് വഴി നാദാപുരത്ത് എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കലാണ് ഇതുസംബന്ധിച്ച വിവരം അറിയിച്ചത്.

**English Summary:**

Chekkyad Grama Panchayat conducted a route feasibility test for its proposed ‘Grama Vandi’ service. The inspection journey began at Nadapuram bus stand and ended at Elambha. The proposed route covers several places including Kastoorikkulam, Kallachi Town, Othiyil Mukk, Kallummal, National College, Puliavu Madrasa, Malabar College, Parakkadavu Town, Ummathoor, Mundathode and Elambha. The return route passes through several other locations before reaching Nadapuram via Parakkadavu Town and the Village Office. Panchayat representatives, officials and KSRTC officials participated in the inspection.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/384419/chekkyad-grama-vandi-route-feasibility-test)