---
title: " ‘യാദേ റോഷൻ’ നാളെ; ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകർക്ക് യാത്രയയപ്പ്"
english_title: "mmatthur SI Higher Secondary School Farewell Function for Retiring Teachers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/384421/ummatthur-si-higher-secondary-school-farewell-yade-roshan"
published_at: "2026-09-27T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab900a3b97e3_ummatthur-si-higher-secondary-school-farewell-yade-roshan.jpg"
keywords: ["SI Higher Secondary School", "Farewell Function", "Teachers", "Yade Roshan"]
---

#  ‘യാദേ റോഷൻ’ നാളെ; ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകർക്ക് യാത്രയയപ്പ്

> **Lead Summary:** നാദാപുരം: ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വിരമിക്കുന്ന അധ്യാപകർക്ക് നൽകുന്ന യാത്രയയപ്പ് സമ്മേളനം ‘യാദേ റോഷൻ’ നാളെ ഉച്ചയ്ക്ക് 2ന് നടക്കും. കെ.എം. അഭിജിത്ത് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുപ്പത് വർഷത്തെ സേവനത്തിനുശേഷം കെ.സി. അഷ്റഫ്, കെ. രഞ്ജിനി, എൻ.കെ. കുഞ്ഞബ്ദുള്ള, സി. സജിനി എന്നിവരാണ് ഈ വർഷം വിരമിക്കുന്നത്.

## Article Content

നാദാപുരം: ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വിരമിക്കുന്ന അധ്യാപകർക്ക് നൽകുന്ന യാത്രയയപ്പ് സമ്മേളനം ‘യാദേ റോഷൻ’ നാളെ ഉച്ചയ്ക്ക് 2ന് നടക്കും. കെ.എം. അഭിജിത്ത് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുപ്പത് വർഷത്തെ സേവനത്തിനുശേഷം കെ.സി. അഷ്റഫ്, കെ. രഞ്ജിനി, എൻ.കെ. കുഞ്ഞബ്ദുള്ള, സി. സജിനി എന്നിവരാണ് ഈ വർഷം വിരമിക്കുന്നത്.

ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. മുൻ പി.എസ്.സി അംഗം ടി.ടി. ഇസ്മായിൽ, മാനേജർ പ്രൊഫ. പി. മമ്മു സാഹിബ്, പി.ടി.എ പ്രസിഡന്റ് അൻസാർ കൊല്ലാടൻ എന്നിവർ ചടങ്ങിൽ പ്രസംഗിക്കും.

യാത്രയയപ്പ് സമ്മേളനത്തിന്റെ ഭാഗമായി ‘മാറിയ കാലം, മാറുന്ന വിദ്യാർത്ഥികൾ, മാറേണ്ട രക്ഷിതാക്കൾ’ എന്ന വിഷയത്തിൽ സ്നേഹസംവാദവും സംഘടിപ്പിക്കും. പ്രശസ്ത മനശാസ്ത്ര വിദഗ്ധൻ ഡോ. ആർ. രാഹുൽ പ്രഭാഷണം നടത്തും. മാറിവരുന്ന കാലഘട്ടത്തിനനുസരിച്ച് വിദ്യാർത്ഥികളിലുണ്ടാകുന്ന മാറ്റങ്ങളും രക്ഷിതാക്കളുടെ സമീപനത്തിൽ ആവശ്യമായ മാറ്റങ്ങളും ചർച്ചയുടെ ഭാഗമായി വിഷയമാകും.

സമ്മേളനത്തിന് ശേഷം പിന്നണിഗായകൻ മുഹമ്മദ് ജാസിറും റിദ സലീമും നയിക്കുന്ന മ്യൂസിക് ഈവ് നടക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്കൂൾ പ്രിൻസിപ്പൽ കെ.സി. റഷീദ് മാസ്റ്ററും ഹെഡ്മാസ്റ്റർ ടി.കെ. ഖാലിദ് മാസ്റ്ററും അറിയിച്ചു.

**English Summary:**

> A farewell function titled ‘Yade Roshan’ for four teachers retiring from Ummatthur SI Higher Secondary School will be held tomorrow at 2 pm. K.M. Abhijith MLA will inaugurate the event. K.C. Ashraf, K. Ranjini, N.K. Kunjabdulla and C. Sajini are retiring after 30 years of service. Chekkyad Grama Panchayat President Ahammed Punnakkal will preside. A discussion featuring psychologist Dr. R. Rahul on “Changing Times, Changing Students, Parents Who Need to Change” will also be held, followed by a music evening led by playback singer Muhammed Jasir and Rida Saleem.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/384421/ummatthur-si-higher-secondary-school-farewell-yade-roshan)