---
title: "പുലി ഭീതി; കുറ്റിപ്രം കൂട്ടായ്മ കനാല്‍ പരിസരം ശുചീകരിച്ചു"
english_title: "Kuttippuram Collective Cleans Canal Area Amid Leopard Fear in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/384431/kuttippuram-collective-cleans-canal-area-amid-wildlife-fear"
published_at: "2026-09-27T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab91eca3da08_kuttippuram-collective-cleans-canal-area-amid-wildlife-fear.jpg"
keywords: ["Nadapuram", "Wildlife Fear", "Canal Cleaning", "Kuttippuram Collective"]
---

# പുലി ഭീതി; കുറ്റിപ്രം കൂട്ടായ്മ കനാല്‍ പരിസരം ശുചീകരിച്ചു

> **Lead Summary:** നാദാപുരം: ഒരു നാട് ഒന്നാകെ പുലി ഭീതി കഴിയുമ്പോള്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി കുറ്റിപ്രം കൂട്ടായ്മ. കുറ്റിപ്രം കൂട്ടായ്മ പ്രവര്‍ത്തകര്‍ ചേലക്കാട് - വില്യാപ്പളളി പാതയോരത്തെ കനാല്‍ പരിസരം ശുചീകരിച്ചു.

## Article Content

നാദാപുരം: ഒരു നാട് ഒന്നാകെ പുലി ഭീതി കഴിയുമ്പോള്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി കുറ്റിപ്രം കൂട്ടായ്മ. കുറ്റിപ്രം കൂട്ടായ്മ പ്രവര്‍ത്തകര്‍ ചേലക്കാട് - വില്യാപ്പളളി പാതയോരത്തെ കനാല്‍ പരിസരം ശുചീകരിച്ചു.

കുറ്റിപ്രം മാര്‍ട്ടിന് സമീപത്ത് നിന്ന് കുറ്റിപ്രം എ എല്‍പി സ്‌കൂളിലേക്ക് പോകുന്ന ഭാഗമാണ് ശുചീകരിച്ചത്. പുലി ഉള്‍പ്പെടെയുള്ള വന്യജീവികളുടെ ആക്രമണങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍ സ്വകാര്യ വ്യക്തികളുടെ കാട് പിടിച്ച് കിടക്കുന്ന പറമ്പുകള്‍ അടിയന്തിരമായി വെട്ടിതെളിയിക്കണമെന്ന് നാദാപുരം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി പൊതു ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

**

ഇത്തരമൊരു സാഹചര്യത്തിലാണ് കനാല്‍ പരിസരത്തെ കാട് വെട്ടിതെളിയിച്ച് കുറ്റിപ്രം കൂട്ടായ്മ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച വെച്ചത്. എല്ലാ വര്‍ഷവും കൂട്ടായ്മയുടെ നേതൃത്വത്തില്‍ കനാല്‍ പരിസരം ശുചീകരിക്കാറുണ്ട്.

പുലി ഭീതിയുടെ സാഹചര്യത്തില്‍ ഇത്തവണ നേരത്തെ ഇറങ്ങുകയായിരുന്നു. കുറ്റിപ്രം കനാല്‍ പരിസരം കാട് പിടിച്ച് കിടക്കുന്നത് പ്രദേശവാസികള്‍ക്ക് വലിയ ഭീഷണി സൃഷ്ടിക്കുകയാണ്. പഞ്ചായത്ത് ഭരണ സമിതിയുടെ പിന്തുണ കൂടി ഉണ്ടെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കൂട്ടായ്മ.

പി കെ ഷിജിത്ത്, ഹരി മാഷ്, സി കെ ഹേമ രാജ്, രാജീവൻ പി ടി കെ, കെ ടി രാഹുല്‍, നിധിന്‍, അനൂപ് പി, പവിത്രന്‍, ജിഷ്ണു,അശ്വന്ത് ബാലന്‍, ലീല, രമിഷ, സായൂജ് , ദീക്ഷിത് എന്നിവര്‍ നേതൃത്വം നല്‍കി.

English Summary:**

Amid leopard fear in Nadapuram, the Kuttippuram Collective carried out a cleaning drive along the canal-side area on the Chelekad–Vilappally road. The section from near Kuttippuram Mart to Kuttippuram A.L.P. School was cleared of overgrown vegetation. The Nadapuram Grama Panchayat administration had urged the public to clear overgrown private plots amid concerns over attacks by leopards and other wildlife. The collective conducts canal-area cleaning every year, but started the work earlier this time due to the prevailing wildlife fear. Members said they hope greater support from the panchayat administration will help them undertake more activities.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/384431/kuttippuram-collective-cleans-canal-area-amid-wildlife-fear)