---
title: "കർഷക-കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ സാന്നിധ്യം; ടി. കണ്ണൻ മാസ്റ്ററെ അനുസ്മരിച്ച് നാട്"
english_title: "T Kannan Master Remembered on His Sixth Death Anniversary in Vanimel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/384433/t-kannan-master-sixth-death-anniversary-vanimel"
published_at: "2026-09-27T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab92043c55b7_t-kannan-master-sixth-death-anniversary-vanimel.jpg"
keywords: ["T Kannan Master", "Vanimel", "CPI(M)", "Farmers Movement", "Communist Movement", "Nadapuram"]
---

# കർഷക-കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ സാന്നിധ്യം; ടി. കണ്ണൻ മാസ്റ്ററെ അനുസ്മരിച്ച് നാട്

> **Lead Summary:** വാണിമേൽ : വാണിമേൽ പഞ്ചായത്തിലെ കിഴക്കൻ മലയോര മേഖലയിൽ ഉൾപ്പെടെ കമ്മ്യൂണിസ്‌റ്റ്- കർഷക പ്രസ്ഥാനം കെട്ടിപടുക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ച ടി കണ്ണൻ മാസ്റ്റർക്ക് നാടിൻ്റെ സ്മരണാഞ്ജലി.

## Article Content

വാണിമേൽ : വാണിമേൽ പഞ്ചായത്തിലെ കിഴക്കൻ മലയോര മേഖലയിൽ ഉൾപ്പെടെ കമ്മ്യൂണിസ്‌റ്റ്- കർഷക പ്രസ്ഥാനം കെട്ടിപടുക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ച ടി കണ്ണൻ മാസ്റ്റർക്ക് നാടിൻ്റെ സ്മരണാഞ്ജലി.

സിപിഐഎം വാണിമേൽ ലോക്കൽ കമ്മിറ്റി അംഗം കർഷക സംഘം നാദാപുരം ഏരിയാ കമ്മിറ്റി അംഗം വാണിമേൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്, ദീർഘകാലം ദേശാഭിമാനി ഏജൻ്റ്, ഗ്രാമ പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച കണ്ണൻ മാസ്റ്ററുടെ ആറാമത് ചരമ വാർഷിക ദിനം സിപിഐഎം വാണിമേൽ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.

ഭൂമിവാതുക്കൽ അങ്ങാടിയിൽ നടന്ന അനുസ്മരണ പൊതുയോഗം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എ എം റഷീദ് ഉൽഘാടനം ചെയ്തു. ടി പി കുമാരൻ അധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റി അംഗം ടി പ്രദീപ് കുമാർ, ലോക്കൽ സെക്രട്ടറി കെ എൻ നാണു, കെ ചന്തു എന്നിവർ സംസാരിച്ചു. ടിവി ആണ്ടി സ്വാഗതം പറഞ്ഞു.

**English Summary:**

Vanimel remembered T Kannan Master on his sixth death anniversary. Kannan Master played a leadership role in building the Communist and farmers’ movements, including in the eastern hilly areas of Vanimel panchayat. He had served as a CPI(M) Vanimel Local Committee member, a Nadapuram Area Committee member of the Farmers’ Association, president of Vanimel Service Cooperative Bank, a long-time Deshabhimani agent and a grama panchayat member. An anniversary commemoration meeting was held at Bhoomivathukkal Angadi under the leadership of the CPI(M) Vanimel Local Committee. District Committee member A.M. Rasheed inaugurated the meeting.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/384433/t-kannan-master-sixth-death-anniversary-vanimel)