---
title: "കണ്ണൂർ സർവ്വകലാശാല കളരിപ്പയറ്റ് സ്റ്റഡി സെന്ററായി കടത്തനാട് കളരി സംഘം"
english_title: "Kannur University Kalaripayattu Study Center Kadathanad Kalari Sangham Affiliation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/384490/kannur-university-kalaripayattu-study-center-kadathanad-kalari-sangham-NEW-UPDATE-"
published_at: "2026-09-28T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab9f81941420_kannur-university-kalaripayattu-study-center-kadathanad-kalari-sangham.jpg"
keywords: ["Kannur University", "Kalaripayattu Course", "Kadathanad Kalari Sangham", "Preman Gurukkal"]
---

# കണ്ണൂർ സർവ്വകലാശാല കളരിപ്പയറ്റ് സ്റ്റഡി സെന്ററായി കടത്തനാട് കളരി സംഘം

> **Lead Summary:** **നാദാപുരം: **കേരള ഫോക്‌ലോർ അക്കാദമിയും കണ്ണൂർ സർവകലാശാലയും നടത്തുന്ന കളരിപ്പയറ്റ് കോഴ്സിന് ചാലപ്രത്തെ പ്രേമൻ ഗുരുക്കളുടെ കടത്തനാട് കളരി സംഘത്തെ തിരഞ്ഞെടുത്തതിന്റെ അഫിലിയേഷൻ സർട്ടിഫിക്കറ്റ് സമർപ്പണവും സ്റ്റഡി സെന്റർ ഉദ്ഘാടനവും ചാല പ്രത്തെ കടത്തനാട് കളരി സംഘത്തിൽ വച്ച് നടന്നു.

## Article Content

**നാദാപുരം: **കേരള ഫോക്‌ലോർ അക്കാദമിയും കണ്ണൂർ സർവകലാശാലയും നടത്തുന്ന കളരിപ്പയറ്റ് കോഴ്സിന് ചാലപ്രത്തെ പ്രേമൻ ഗുരുക്കളുടെ കടത്തനാട് കളരി സംഘത്തെ തിരഞ്ഞെടുത്തതിന്റെ അഫിലിയേഷൻ സർട്ടിഫിക്കറ്റ് സമർപ്പണവും സ്റ്റഡി സെന്റർ ഉദ്ഘാടനവും ചാല പ്രത്തെ കടത്തനാട് കളരി സംഘത്തിൽ വച്ച് നടന്നു.

കെ.എം അഭിജിത്ത് എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കേരള ഫോക് ലോർ അക്കാദമി പ്രോഗ്രാം ഓഫീസറും, ആർ.എ.എച്ച് പ്രോജക്ട് ഓഫീസറുമായ പി.വി. ലവ് ലിൻ സ്വാഗതമാശംസിച്ചു.

വത്സരാജ് മണലാട്ട് , പി.സുനിൽ ,പ്രേമൻ ഗുരിക്കൾ, കൃഷ്ണപ്രിയ എന്നിവർ സംസാരിച്ചു. അഫിലിയേഷൻ സർട്ടിഫിക്കറ്റ് സമർപ്പണം പഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ പ്രേമൻ ഗുരുകൾക്ക് കൈമാറി. കെ.എം അഭിജിത്ത് എം.എൽ.എക്ക് കടത്തനാട് കളരി സംഘത്തിന്റെ ഉപഹാരം പ്രേമൻ ഗുരുക്കളും കൃഷ്ണപ്രിയയും കൈമാറി.

ജില്ലാ സ്കൂൾ ഗെയിംസ് സീനിയർ ബോയ്സ് ബോക്സിങ്ങിൽ ജില്ലാ തല വിജയിയായ നിരഞ്ചൻ പിള്ളാടി ന്റവിട എന്ന വിദ്യാർത്ഥിയെ കെ.എം അഭിജിത്ത് എം.എൽ.എ പൊന്നാടയണിയിച്ച് ആദരിച്ചു.

English Summary:

The affiliation certificate submission and study center inauguration for Kadathanad Kalari Sangham of Preman Gurukkal at Chalappuram was held after it was selected as a study center for the Kalaripayattu course conducted by Kerala Folklore Academy and Kannur University. The event was inaugurated by MLA K.M Abhijith at Kadathanad Kalari Sangham, Chalappuram. Thuneri Grama Panchayat President Valappil Kunhammad Master presided. Kerala Folklore Academy Program Officer and RAH Project Officer P.V. Loveleen welcomed. Valsaraj Manalatt, P. Sunil, Preman Gurukkal and Krishnapriya spoke. Panchayat President handed over the affiliation certificate to Preman Gurukkal. The Sangham presented a memento to the MLA. Student Niranjan Pilladi Ntavida, district level winner in Senior Boys Boxing at District School Games, was felicitated by the MLA.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/384490/kannur-university-kalaripayattu-study-center-kadathanad-kalari-sangham-NEW-UPDATE-)