---
title: "‘ഓപ്പറേഷൻ തൂഫാൻ 2.0’: നാദാപുരത്ത് ‘തൂഫാൻ തദ്ദേശം’ പരിപാടി സംഘടിപ്പിച്ചു"
english_title: "Operation Thufan 2.0: Thufan Thaddesham Programme Held in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/384576/operation-thufan-2-nadapuram-thufan-thaddesham-programme"
published_at: "2026-09-28T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba69ec9f435_operation-thufan-2-nadapuram-thufan-thaddesham-programme.jpg"
keywords: ["Operation Thufan 2.0", "Nadapuram Grama Panchayat", "Thufan Thaddesham", "Nadapuram Police"]
---

# ‘ഓപ്പറേഷൻ തൂഫാൻ 2.0’: നാദാപുരത്ത് ‘തൂഫാൻ തദ്ദേശം’ പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** നാദാപുരം: ഓപ്പറേഷൻ തൂഫാൻ 2.0യുടെ ഭാഗമായി നാദാപുരം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ‘തൂഫാൻ തദ്ദേശം’ പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി പതാക ഉയർത്തി പരിപാടിക്ക് തുടക്കം കുറിച്ചു.

## Article Content

നാദാപുരം: ഓപ്പറേഷൻ തൂഫാൻ 2.0യുടെ ഭാഗമായി നാദാപുരം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ‘തൂഫാൻ തദ്ദേശം’ പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി പതാക ഉയർത്തി പരിപാടിക്ക് തുടക്കം കുറിച്ചു.

തുടർന്ന് നാദാപുരം പൊലീസ് എസ്.എച്ച്.ഒ ശ്രീജിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ‘തൂഫാൻ വാരിയർ’ ബാഡ്ജ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എം. രഘുനാഥിന് നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.

നാദാപുരം അഡീഷണൽ എസ്.ഐ പ്രകാശൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ. റംല ടീച്ചർ, വി. അബ്ദുൽ ജലീൽ, പി.വി. ജയലക്ഷ്മി ടീച്ചർ, പഞ്ചായത്ത് സെക്രട്ടറി സുജിത്ത് എന്നിവർ പരിപാടിയിൽ സംസാരിച്ചു.

ഓപ്പറേഷൻ തൂഫാൻ 2.0യുടെ ഭാഗമായി തദ്ദേശ സ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് ‘തൂഫാൻ തദ്ദേശം’ പരിപാടി സംഘടിപ്പിച്ചത്.

**English Summary:**

As part of Operation Thufan 2.0, the Nadapuram Grama Panchayat organised the ‘Thufan Thaddesham’ programme. Panchayat President Safeera Moonnamkuni hoisted the flag, following which Nadapuram Police SHO Sreejil administered the pledge. The programme was inaugurated by presenting a ‘Thufan Warrior’ badge to Panchayat Vice President Adv. K.M. Raghunath. Nadapuram Additional SI Prakashan, Standing Committee Chairpersons K. Ramla Teacher, V. Abdul Jaleel and P.V. Jayalakshmi Teacher, and Panchayat Secretary Sujith also spoke at the programme.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/384576/operation-thufan-2-nadapuram-thufan-thaddesham-programme)