---
title: "തൂഫാൻ തദ്ദേശം: ചെക്യാട് തൂഫാൻ വാരിയർ സംഗമം സംഘടിപ്പിച്ചു"
english_title: "Thufan Thaddesham: Thufan Warrior Meet Held at Chekyad Grama Panchayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/384585/thufan-thaddesham-chekyad-thufan-warrior-meet"
published_at: "2026-09-28T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba75e62d344_thufan-thaddesham-chekyad-thufan-warrior-meet.jpg"
keywords: ["Thufan Thaddesham", "Chekyad Grama Panchayat", "Thufan Warrior", "Operation Thufan", "Anti Drug Campaign"]
---

# തൂഫാൻ തദ്ദേശം: ചെക്യാട് തൂഫാൻ വാരിയർ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** > ചെക്യാട്: ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ രണ്ടാംഘട്ടമായ “തൂഫാൻ തദ്ദേശം” സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി ചെക്യാട് ഗ്രാമപഞ്ചായത്തിൽ തൂഫാൻ വാരിയർ സംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് പരിസരത്ത് തൂഫാൻ പതാക ഉയർത്തിയതിനു ശേഷം സംസ്ഥാനതല ഉദ്ഘാടന ചടങ്ങിന്റെ തത്സമയ സംപ്രേഷണവും നടത്തി.

## Article Content

> ചെക്യാട്: ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ രണ്ടാംഘട്ടമായ “തൂഫാൻ തദ്ദേശം” സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി ചെക്യാട് ഗ്രാമപഞ്ചായത്തിൽ തൂഫാൻ വാരിയർ സംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് പരിസരത്ത് തൂഫാൻ പതാക ഉയർത്തിയതിനു ശേഷം സംസ്ഥാനതല ഉദ്ഘാടന ചടങ്ങിന്റെ തത്സമയ സംപ്രേഷണവും നടത്തി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വസന്ത കരിന്ത്രയിൽ അധ്യക്ഷത വഹിച്ച ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. ലഹരി മാഫിയകൾക്കെതിരെ ജനകീയ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി തൂഫാൻ തദ്ദേശം പദ്ധതി എല്ലാവരും ഏറ്റെടുത്ത് വിജയിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ തൂഫാൻ വാരിയർമാർക്ക് ബാഡ്ജ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ആഷിക് തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വളയം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ടി. പ്രദീപ് തൂഫാൻ രണ്ടാംഘട്ട പ്രവർത്തനങ്ങൾ വിശദീകരിച്ചു.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുറുവയിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി. കെ. ജമീല, വാർഡ് മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ, തൂഫാൻ വാരിയർമാർ, ഹരിത കർമ്മ സേന അംഗങ്ങൾ, ജെ.ആർ.സി., സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻ.എസ്.എസ്. അംഗങ്ങൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിജുമോൻ പി. നന്ദി രേഖപ്പെടുത്തി.

**English Summary:**

A Thufan Warrior meet was organised at Chekyad Grama Panchayat as part of the state-level launch of ‘Thufan Thaddesham’, the second phase of Operation Thufan. The programme began with the hoisting of the Thufan flag at the panchayat premises, followed by a live telecast of the state-level inauguration. Panchayat President Ahammed Punnakkal inaugurated the event, while Vice President Vasantha Karinthrayil presided. The president urged everyone to support the Thufan Thaddesham initiative to strengthen public resistance against drug mafias. Badges were distributed to Thufan Warriors, and Panchayat Secretary Muhammed Ashiq administered the Thufan pledge. വളയം Police SI T. Pradeep explained the second-phase activities. PRI representatives, police officers, Thufan Warriors and other groups participated.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/384585/thufan-thaddesham-chekyad-thufan-warrior-meet)