---
title: "പേരോട് എം.ഐ.എം. ഹയർസെക്കൻഡറി സ്കൂളിൽ ഉപജില്ലാ ശാസ്ത്രമേള; ലോഗോ പ്രകാശനം ചെയ്തു"
english_title: "Nadapuram Sub-District Science Fair Logo Launched at Parod MIM Higher Secondary School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/384586/nadapuram-sub-district-science-fair-logo-launched-parod-mim-school"
published_at: "2026-09-28T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba76fd84958_nadapuram-sub-district-science-fair-logo-launched-parod-mim-school.jpg"
keywords: ["Nadapuram", "Parod MIM School", "Sub-District Science Fair", "Science Fair Logo", "M.P. Charitable Trust"]
---

# പേരോട് എം.ഐ.എം. ഹയർസെക്കൻഡറി സ്കൂളിൽ ഉപജില്ലാ ശാസ്ത്രമേള; ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** നാദാപുരം: പേരോട് എം.ഐ.എം.ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന ഉപജില്ലാ ശാസ്ത്രമേളയുടെ ലോഗോ എം.പി.ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം.പി.അബ്ദുല്ലഹാജി പ്രകാശനം ചെയ്തു. മാനേജർ പി.ബി.കുഞ്ഞമ്മദ്ഹാജി ചടങ്ങിൽ അധ്യക്ഷനായി.

## Article Content

നാദാപുരം: പേരോട് എം.ഐ.എം.ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന ഉപജില്ലാ ശാസ്ത്രമേളയുടെ ലോഗോ എം.പി.ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം.പി.അബ്ദുല്ലഹാജി പ്രകാശനം ചെയ്തു. മാനേജർ പി.ബി.കുഞ്ഞമ്മദ്ഹാജി ചടങ്ങിൽ അധ്യക്ഷനായി.

ഒക്ടോബർ 3,8 തീയതികളിൽ പേരോട് സ്കുളിൽ വെച്ചാണ് ഉപജില്ലാ ശാസ്ത്രമേള നടക്കുന്നത്. പേരോട് സ്കൂൾ കോമേഴ്സ് അധ്യാപകൻ സി.വി.മുഹമ്മദ്ഫാസിലാണ് ലോഗോ തയ്യാറാക്കിയത്.

ചടങ്ങിൽ എം.ഐ.എം.സ്കൂൾ കമ്മിറ്റി ജനറൽ സെക്രട്ടറി ടി.കെ.അബ്ബാസ്, പ്രിൻസിപ്പൾ എ.കെ.രജ്ഞിത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ പി.ഷാഹിന, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാൻ വി.കെ.രജീഷ്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കെ.എം.സമീർ, കൺവീണർ ഇസ്മായിൽ വാണിമേൽ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സി.അബ്ദുൽഹമീദ് എന്നിവർ സംസാരിച്ചു.

**English Summary:**

Nadapuram: The logo of the Sub-District Science Fair to be held at Parod MIM Higher Secondary School was launched by M.P. Charitable Trust Chairman M.P. Abdulla Haji. School Manager P.B. Kunjammadhaji presided over the function. The science fair will be held at Parod School on October 3 and 8. The logo was designed by C.V. Muhammad Fazil, a Commerce teacher at the school. School committee representatives, local body representatives and members of the publicity and programme committees attended and spoke at the event.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/384586/nadapuram-sub-district-science-fair-logo-launched-parod-mim-school)