---
title: "തൂഫാൻ 2.0: വാണിമേൽ പഞ്ചായത്ത് തല ഉദ്ഘാടനം വിവിധ പരിപാടികളോടെ നടന്നു"
english_title: "Thufan 2.0 Panchayat-Level Inauguration Held in Vanimel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/384601/thufan-2-0-vanimel-panchayat-level-inauguration"
published_at: "2026-09-28T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba884f78ca5_thufan-2-0-vanimel-panchayat-level-inauguration.jpg"
keywords: ["Thufan 2.0", "Vanimel Panchayat", "Thufan Warriors", "Panchayat Programme"]
---

# തൂഫാൻ 2.0: വാണിമേൽ പഞ്ചായത്ത് തല ഉദ്ഘാടനം വിവിധ പരിപാടികളോടെ നടന്നു

> **Lead Summary:** വാണിമേൽ: തൂഫാൻ 2.0യുടെ വാണിമേൽ പഞ്ചായത്ത് തല ഉദ്ഘാടനം വിവിധ പരിപാടികളോടെ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. തൂഫാൻ പതാക ഉയർത്തൽ, തൂഫാൻ പ്രതിജ്ഞ, തൂഫാൻ സന്ദേശം, തൂഫാൻ വാരിയർമാർക്കുള്ള ബാഡ്ജ് വിതരണം എന്നിവ പരിപാടിയുടെ ഭാഗമായി നടത്തി.

## Article Content

വാണിമേൽ: തൂഫാൻ 2.0യുടെ വാണിമേൽ പഞ്ചായത്ത് തല ഉദ്ഘാടനം വിവിധ പരിപാടികളോടെ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. തൂഫാൻ പതാക ഉയർത്തൽ, തൂഫാൻ പ്രതിജ്ഞ, തൂഫാൻ സന്ദേശം, തൂഫാൻ വാരിയർമാർക്കുള്ള ബാഡ്ജ് വിതരണം എന്നിവ പരിപാടിയുടെ ഭാഗമായി നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. മുർഷിനയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഗിരീഷൻ സി. സ്വാഗതം പറഞ്ഞു.

വളയം എസ്.ഐ സജീവൻ എം.എം തൂഫാൻ സന്ദേശം വായിച്ചു. മെമ്പർമാരായ കെ.പി രാജീവൻ, ഹസീന ടി, അഷ്റഫ് കൊറ്റാല, അമയ ശങ്കർ, ഷെബി സെബാസ്റ്റ്യൻ, ലിജിന കെ.വി, സാദത്ത് പുത്തൻ പുരയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

**English Summary:**

The panchayat-level inauguration of Thufan 2.0 was held at the Vanimel Panchayat Conference Hall with various programmes. The event included hoisting the Thufan flag, taking the Thufan pledge, delivering the Thufan message and distributing badges to Thufan Warriors. Grama Panchayat President T. Pradeep Kumar inaugurated the programme, while Vice President N.K. Murshina presided. Assistant Secretary Girishan C. welcomed the gathering. Valayam SI Sajeevan M.M. read the Thufan message. Panchayat members K.P. Rajeevan, Haseena T., Ashraf Kottal, Amaya Shankar, Shebi Sebastian, Lijina K.V. and Sadath Puthan Purayil also spoke.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/384601/thufan-2-0-vanimel-panchayat-level-inauguration)