---
title: "കളിസ്ഥലങ്ങൾ ഒരുങ്ങുന്നു; ചെക്യാട് പഞ്ചായത്തിലെ സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനം നാളെ"
english_title: "Stadium Construction Inauguration Tomorrow in Chekyad Panchayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/384635/chekyad-Panchayat-stadium-inauguration"
published_at: "2026-09-29T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb3dcb2407a_chekyad-Panchayat-stadium-inauguration.jpg"
keywords: ["Chekyad Panchayat", "stadium inauguration", "Stadium Construction"]
---

# കളിസ്ഥലങ്ങൾ ഒരുങ്ങുന്നു; ചെക്യാട് പഞ്ചായത്തിലെ സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനം നാളെ

> **Lead Summary:** **ചെക്യാട്: ** ചെക്യാട് പഞ്ചായത്തിലെ വാർഡുകളിൽ കളിക്കളങ്ങൾ നിർമ്മിക്കുന്ന പദ്ധതിയുടെ ഭാഗമായി എട്ടാം വാർഡിലെ ഒടോറക്കുന്നിൽ ഒരുങ്ങുന്ന പുതിയ സ്റ്റേഡിയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നാളെ . ബുധനാഴ്ച വൈകീട്ട് നാലിന് പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം നിർവഹിക്കും. 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ എട്ട്, പതിനൊന്ന്, പതിമൂന്ന്, പതിനാറ് എന്നീ വാർഡുകളിലെ കളിയായി നാല് പ്രധാന സ്റ്റേഡിയങ്ങളാണ് നിർമ്മിക്കുന്നത്.

## Article Content

**ചെക്യാട്: ** ചെക്യാട് പഞ്ചായത്തിലെ വാർഡുകളിൽ കളിക്കളങ്ങൾ നിർമ്മിക്കുന്ന പദ്ധതിയുടെ ഭാഗമായി എട്ടാം വാർഡിലെ ഒടോറക്കുന്നിൽ ഒരുങ്ങുന്ന പുതിയ സ്റ്റേഡിയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നാളെ . ബുധനാഴ്ച വൈകീട്ട് നാലിന് പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം നിർവഹിക്കും. 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ എട്ട്, പതിനൊന്ന്, പതിമൂന്ന്, പതിനാറ് എന്നീ വാർഡുകളിലെ കളിയായി നാല് പ്രധാന സ്റ്റേഡിയങ്ങളാണ് നിർമ്മിക്കുന്നത്.

ഇതിൽ ആദ്യ ഘട്ടമെന്ന നിലയിലാണ് ഒടോറ കുന്നിലെ ഒരേക്കർ സ്ഥലത്ത് 31 ലക്ഷം രൂപ ചെലവഴിച്ച് സ്റ്റേഡിയം പണിയുന്നത്. വാർത്താസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ, വൈസ് പ്രസിഡന്റ് വസന്ത കരിന്ത്രായിൽ, സെക്രട്ടറി മുഹമ്മദ് ആഷിഖ്, സ്ഥിരം സമിതി അധ്യക്ഷരായ അഹമ്മദ് കുരുവയിൽ, സി കെ ജമീല, വാർഡ് അംഗം സലീം ചെക്യാട് എന്നിവർ പങ്കെടുത്തു.

**English Summary:**

The construction inauguration of the new stadium at Odorakkunnu in the 8th ward of Chekyad Panchayat will take place tomorrow at 4 PM, led by Panchayat President Ahammed Punnakkal. As part of the 2026-27 annual project to build playgrounds across four wards, the first phase involves constructing this stadium on one acre of land with an allocation of 31 lakh rupees.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/384635/chekyad-Panchayat-stadium-inauguration)