---
title: "ലഹരിക്കെതിരെ ജനകീയ കൂട്ടായ്മ; പുറമേരിയിൽ 'തൂഫാൻ തദ്ദേശം' പദ്ധതിക്ക് തുടക്കം"
english_title: "Toofan Thadesam Project Phase 2 Inaugurated In Purameri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/384693/toofan-thadesam-project-purameri-inauguration"
published_at: "2026-09-29T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb75e548bd7_toofan-thadesam-project-purameri-inauguration.jpg"
keywords: ["Purameri Grama Panchayat", "Operation Toofan", "Toofan Thadesam", "Nadapuram Police"]
---

# ലഹരിക്കെതിരെ ജനകീയ കൂട്ടായ്മ; പുറമേരിയിൽ 'തൂഫാൻ തദ്ദേശം' പദ്ധതിക്ക് തുടക്കം

> **Lead Summary:** > **പുറമേരി: **ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ രണ്ടാംഘട്ടമായ “തൂഫാൻ തദ്ദേശം” സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് പുറമേരി ഗ്രാമപഞ്ചായത്തിൽ തൂഫാൻ വാരിയർ സംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി പഞ്ചായത്ത് ഓഫീസിന് മുന്നിൽ തൂഫാൻ പതാക ഉയർത്തുകയും, ഓഫീസിൽ സജ്ജീകരിച്ച വേദിയിൽ നടന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങിന്റെ തത്സമയ സംപ്രേഷണം പ്രദേശവാസികൾക്കായി പ്രദർശിപ്പിക്കുകയും ചെയ്തു.

## Article Content

> **പുറമേരി: **ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ രണ്ടാംഘട്ടമായ “തൂഫാൻ തദ്ദേശം” സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് പുറമേരി ഗ്രാമപഞ്ചായത്തിൽ തൂഫാൻ വാരിയർ സംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി പഞ്ചായത്ത് ഓഫീസിന് മുന്നിൽ തൂഫാൻ പതാക ഉയർത്തുകയും, ഓഫീസിൽ സജ്ജീകരിച്ച വേദിയിൽ നടന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങിന്റെ തത്സമയ സംപ്രേഷണം പ്രദേശവാസികൾക്കായി പ്രദർശിപ്പിക്കുകയും ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീദ കേളോത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി തൂഫാൻ വാരിയർമാർക്കുള്ള ബാഡ്ജ് വിതരണവും പ്രത്യേക പ്രതിജ്ഞ ചൊല്ലിക്കൊടുക്കലും നടന്നു. നാദാപുരം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ. രതീഷ് കുമാർ തൂഫാൻ പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും വിശദീകരിച്ചു.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജയൻ പുതിയോട്ടിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അലിമത്ത് നീലഞ്ചേരിക്കണ്ടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷംസു മഠത്തിൽ, സെക്രട്ടറി കെ.കെ. വിനോദൻ, അസിസ്റ്റന്റ് സെക്രട്ടറി എൻ. മനോജൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു. വാർഡ് മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ, തൂഫാൻ വാരിയർമാർ, ഹരിതകർമ്മ സേന അംഗങ്ങൾ, ആശാ വർക്കർമാർ തുടങ്ങിയവർ സംഗമത്തിൽ സജീവമായി പങ്കെടുത്തു.

**English Summary:**

> Purameri Grama Panchayat hosted the 'Toofan Warrior' meet as part of the state-level inauguration of the second phase of the 'Operation Toofan' anti-drug initiative, titled “Toofan Thadesam.” Panchayat President P. Sreelatha inaugurated the event, which featured flag hoisting, badge distribution, and an overview of the project by Nadapuram SI K. Ratheesh Kumar.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/384693/toofan-thadesam-project-purameri-inauguration)