---
title: "നാടിന്റെ കാവലാളായി 'തൂഫാൻ തദ്ദേശം'; ലഹരിക്കെതിരായ പോരാട്ടത്തിന് കരുത്ത് പകർന്ന് സംസ്ഥാനത്ത് തുടക്കമായി"
english_title: "Toofan Thadesam Anti Drug Initiative Launched Across Kerala LSGIs"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/384738/toofan-thadesam-anti-drug-campaign-kerala"
published_at: "2026-09-29T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abba10ed89cb_toofan-thadesam-anti-drug-campaign-kerala.jpg"
keywords: ["Operation Toofan", "Kerala Anti Drug Campaign", "Toofan Thadesam"]
---

# നാടിന്റെ കാവലാളായി 'തൂഫാൻ തദ്ദേശം'; ലഹരിക്കെതിരായ പോരാട്ടത്തിന് കരുത്ത് പകർന്ന് സംസ്ഥാനത്ത് തുടക്കമായി

> **Lead Summary:** **നാദാപുരം: **ലഹരിക്കെതിരായ കേരളത്തിന്റെ പോരാട്ടത്തിന് തദ്ദേശ ജനകീയ കൂട്ടായ്മയുടെ കരുത്ത് പകരുന്ന ‘തൂഫാൻ തദ്ദേശം’ പദ്ധതി സംസ്ഥാനത്തെ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരേ സമയം തുടക്കമായി. ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടമായ ‘തൂഫാൻ തദ്ദേശ’ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വേങ്ങര മലബാർ കോളേജ് ഗ്രൗണ്ടിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചതിനൊപ്പമാണ് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലും തൂഫാൻ പതാക ഉയർന്നത്.

## Article Content

**നാദാപുരം: **ലഹരിക്കെതിരായ കേരളത്തിന്റെ പോരാട്ടത്തിന് തദ്ദേശ ജനകീയ കൂട്ടായ്മയുടെ കരുത്ത് പകരുന്ന ‘തൂഫാൻ തദ്ദേശം’ പദ്ധതി സംസ്ഥാനത്തെ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരേ സമയം തുടക്കമായി. ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടമായ ‘തൂഫാൻ തദ്ദേശ’ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വേങ്ങര മലബാർ കോളേജ് ഗ്രൗണ്ടിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചതിനൊപ്പമാണ് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലും തൂഫാൻ പതാക ഉയർന്നത്.

ലഹരിക്കെതിരായ പോരാട്ടം പൊലീസ് നടപടികളിൽ മാത്രം ഒതുക്കാതെ ഓരോ വാർഡിലേക്കും ഓരോ വീടുകളിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തൂഫാൻ തദ്ദേശം നടപ്പാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ ജനകീയ അടിത്തറയും പൊലീസ് സംവിധാനത്തിന്റെ നിയമപരമായ ഇടപെടലുകളും സംയോജിപ്പിച്ച് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ ജനകീയ കൂട്ടായ്മകൾ എന്നിവരും ലഹരിക്കെതിരായ ഈ ദൗത്യത്തിന്റെ ഭാഗമായി തൂഫാൻ വാരിയർമാരായി അണിനിരന്നു. ഓരോ വാർഡിലും ലഹരിക്കെതിരെ ജാഗ്രതയും പ്രതിരോധവും ശക്തമാക്കുന്നതിനുള്ള വിപുലമായ ജനജാഗ്രതാ പ്രവർത്തനങ്ങൾക്കും ഇതോടെ തുടക്കമായിട്ടുണ്ട്. ഇനി തൂഫാൻ പൊലീസിന്റെ മാത്രം പോരാട്ടമല്ല; നാടിന്റെ കാവലാളുകളായി തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും ജനങ്ങളും ഒരുമിച്ച് ഏറ്റെടുക്കുന്ന ശക്തമായ ലഹരിവിരുദ്ധ ദൗത്യമായി 'തൂഫാൻ തദ്ദേശം' മാറിക്കഴിഞ്ഞു.

**English Summary:**

The 'Toofan Thadesam' initiative, the second phase of Operation Toofan against drugs, was simultaneously launched across 1200 local bodies in Kerala, with the state-level inauguration led by Home Minister Ramesh Chennithala at Vengara Malabar College ground to ensure mass public participation at the ward level.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/384738/toofan-thadesam-anti-drug-campaign-kerala)