---
title: "ഹൃദയാരോഗ്യ സന്ദേശവുമായി നാദാപുരത്ത് റാലിയും ബോധവൽക്കരണ പരിപാടിയുമായി ഹൃദയ ദിനാചരണം നടത്തി"
english_title: " Nadapuram Nucleus Hospital Firstmed WIMS World Heart Day Awareness Rally Kallyachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/384754/nadapuram-nucleus-firstmed-heart-day-rally-awareness"
published_at: "2026-09-29T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abbc35f83b1d_nadapuram-nucleus-firstmed-heart-day-rally-awareness.jpg"
keywords: ["Nadapuram Nucleus Hospital", "Firstmed WIMS Kallyachi", "World Heart Day", "Cardiac Health Package"]
---

# ഹൃദയാരോഗ്യ സന്ദേശവുമായി നാദാപുരത്ത് റാലിയും ബോധവൽക്കരണ പരിപാടിയുമായി ഹൃദയ ദിനാചരണം നടത്തി

> **Lead Summary:** നാദാപുരം:ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റലിന്റെയും ഫസ്റ്റ്മെഡ് വിംസ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ വിപുലമായ ഹൃദയ ദിനാചരണ പരിപാടികൾ നടത്തി. കല്ലാച്ചി ഫസ്റ്റ്മെഡ് ഹോസ്പിറ്റൽ പരിസരത്ത് പരിപാടി നാദാപുരം സി.ഐ മുരളീധരൻ ഫ്ലാഗ് ഓഫ് ചെയ്തു.

## Article Content

നാദാപുരം:ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റലിന്റെയും ഫസ്റ്റ്മെഡ് വിംസ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ വിപുലമായ ഹൃദയ ദിനാചരണ പരിപാടികൾ നടത്തി. കല്ലാച്ചി ഫസ്റ്റ്മെഡ് ഹോസ്പിറ്റൽ പരിസരത്ത് പരിപാടി നാദാപുരം സി.ഐ മുരളീധരൻ ഫ്ലാഗ് ഓഫ് ചെയ്തു.

തുടർന്ന് കല്ലാച്ചി മുതൽ നാദാപുരം ബസ് സ്റ്റാൻഡിൽ വരെ ബോധവൽക്കരണ റാലി നടത്തി. തുടർന്ന് നാദാപുരം ബസ്റ്റാൻഡിൽ ബോധവൽക്കരണ പൊതുയോഗവും നടന്നു. പരിപാടി ന്യൂക്ലിയസ് ചെയർമാൻ ഡോക്ടർ ടി.പി സലാവുദ്ദീന്റെ അധ്യക്ഷതയിൽ നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാം കുനി ഉദ്ഘാടനം നിർവഹിച്ചു.ന്യൂക്ലിയസ് മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ മൻസൂർ പി എം ഹൃദയ ദിന ബോതവത്കരണ പ്രഭാഷണം നടത്തി.

ഹൃദയ ദിനത്തിന്റെ ഭാഗമായി ന്യൂക്ലിയസ് തയ്യാറാക്കിയ കാർഡിയാക് ഹെൽത്ത് പാക്കേജ് പരിപാടിയിൽ പ്രകാശനം നടന്നു. നാദാപുരം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് രഘു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയലക്ഷ്മി ടീച്ചർ, വാർഡ് മെമ്പർമാരായ അബ്ബാസ് കണയ്ക്കൽ,സുമയ്യ വിവിധ പാർട്ടി പ്രതിനിധികളായ എടത്തിൽ നിസാർ മാഷ്,കെ ടി കെ ചന്ദ്രൻ,ഹാരിസ്, ന്യൂക്ലിയസ് ഇ എൻ ടി വിഭാഗം ഡോക്ടർ സുബൈർ,ഡോക്ടർ മുഹമ്മദ് സാജിദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

തുടർന്ന് നടന്ന കാർഡിയാക് വാമപ്പ് പരിപാടിക്കു ഷാഡോ ഫിറ്റ്നസ് ട്രൈനെർ അഷ്കർ നേതൃത്വം നൽകി.ന്യൂക്ലിയസ് ജനറൽ മാനേജർ നദീർ ടി സ്വാഗതം ആശംസിച്ച ചടങ്ങിൽ ഓപ്പറേഷൻ മാനേജർ റമീസ് എൻ നന്ദിയും പ്രകാശിപ്പിച്ചു.ന്യൂക്ലിയസിലെ 200 ഓളം വരുന്ന ആരോഗ്യ പ്രവർത്തകർ പരിപാടിയുടെ ഭാഗമായി.

English Summary: As part of World Heart Day, Nadapuram Nucleus Hospital and Kallyachi Firstmed WIMS Hospital jointly organized awareness programs. CI Muraleedharan flagged off the rally from Kallyachi Firstmed to Nadapuram Bus Stand, followed by public meeting inaugurated by Panchayat President Safeera Moonamkuni under chairmanship of Dr TP Salaudheen. Medical Superintendent Dr Mansoor PM delivered awareness talk, Cardiac Health Package was launch

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/384754/nadapuram-nucleus-firstmed-heart-day-rally-awareness)