---
title: "വികസനത്തിന് പുതുവഴി; കല്ലാച്ചിയിൽ രണ്ട് റോഡുകൾ തുറന്നു"
english_title: "Two Roads Inaugurated in Nadapuram Grama Panchayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/384907/kallachi-two-roads-inaugurated-nadapuram"
published_at: "2026-09-30T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abd1da5b3a82_kallachi-two-roads-inaugurated-nadapuram.jpg"
keywords: ["adapuram Grama Panchayat", "Road Inauguration", "Safira Moonnammkuni"]
---

# വികസനത്തിന് പുതുവഴി; കല്ലാച്ചിയിൽ രണ്ട് റോഡുകൾ തുറന്നു

> **Lead Summary:** കല്ലാച്ചി: നാദാപുരം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ നവീകരിച്ച കിഴക്കേ പറമ്പത്ത് കുനിയുള്ളതിൽ റോഡും അത്യോട്ട് കുളം–പുത്തൻപീടിക റോഡും നാടിന് സമർപ്പിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

കല്ലാച്ചി: നാദാപുരം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ നവീകരിച്ച കിഴക്കേ പറമ്പത്ത് കുനിയുള്ളതിൽ റോഡും അത്യോട്ട് കുളം–പുത്തൻപീടിക റോഡും നാടിന് സമർപ്പിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ചു.

വാർഡ് മെമ്പർ സിന്ധു ഒ.പി.യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ. റംല ടീച്ചർ, ജയലക്ഷ്മി ടീച്ചർ എന്നിവർ പങ്കെടുത്തു. വാർഡ് കൺവീനർ പി. അനിൽകുമാറും ചടങ്ങിൽ സംബന്ധിച്ചു.

**English Summary:**

Two renovated roads in Ward 5 of Nadapuram Grama Panchayat were inaugurated and dedicated to the public. The Kizhakke Parambath Kuniyullathil Road and the Attyott Kulam–Puthanpeedika Road were inaugurated by Nadapuram Grama Panchayat President Safira Moonnammkuni. Ward Member Sindhu O.P. presided over the function. Standing Committee Chairpersons K. Ramla Teacher and Jayalakshmi Teacher, along with Ward Convenor P. Anilkumar, attended the event.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/384907/kallachi-two-roads-inaugurated-nadapuram)