---
title: "കായിക സ്വപ്നത്തിന് തുടക്കം; ചെക്യാട് സ്റ്റേഡിയം നിർമാണം തുടങ്ങി"
english_title: "Chekkiad Stadium Construction Begins in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/384910/chekkiad-stadium-construction-begins"
published_at: "2026-09-30T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abd2183baf95_chekkiad-stadium-construction-begins.jpg"
keywords: ["Stadium Construction", "Sports Development", "Nadapuram", "Ahmed Punnakkal"]
---

# കായിക സ്വപ്നത്തിന് തുടക്കം; ചെക്യാട് സ്റ്റേഡിയം നിർമാണം തുടങ്ങി

> **Lead Summary:** പാറക്കടവ് : ചെക്യാട് പഞ്ചായത്തിലെ വിദ്യാർത്ഥികളെ കായികമായി പരിശീലനം നടത്തി കായിക പ്രതിഭകളെ വളർത്തിയെടുക്കാൻ ചെക്യാട് പഞ്ചായത്ത് ഭരണാസമിതി പ്രയത്നിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അഹമ്മദ് പുന്നക്കൽ പറഞ്ഞു.

## Article Content

പാറക്കടവ് : ചെക്യാട് പഞ്ചായത്തിലെ വിദ്യാർത്ഥികളെ കായികമായി പരിശീലനം നടത്തി കായിക പ്രതിഭകളെ വളർത്തിയെടുക്കാൻ ചെക്യാട് പഞ്ചായത്ത് ഭരണാസമിതി പ്രയത്നിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അഹമ്മദ് പുന്നക്കൽ പറഞ്ഞു.

പഞ്ചായത്തിലെ 1ഏക്കർ 75സെന്റ് സ്ഥലത്ത് നിർമ്മിക്കുന്ന സ്റ്റേഡിയം പ്രവർത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റേഡിയം ഇനിയും വിശാലമാക്കി എല്ലാം സംവിധാനവും കൊണ്ടുവരാനുള്ള ഗവർമെന്റിൽ നിന്നുള്ള ഫണ്ട്‌ ലഭ്യമക്കാനുള്ള പ്രവർത്തനവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കുട്ടിച്ചേർത്തു.

ഗ്രാമ പഞ്ചായത്തിൽ 8ാം വാർഡിൽ 31ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന സ്റ്റേഡിയം പ്രവർത്തനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ സലിം ചെക്കിയാട് അധ്യക്ഷത വഹിച്ചു.

വൈസ്പ്രഡൻഡന്റ്‌ വസന്തകരിന്ത്രയിൽ,സ്റ്റാന്ഡിങ് കമ്മിറ്റി ചെയ്ർമൻമാരായ അഹമ്മദ്‌ കുറുവയിൽ, സി എച്ച് ഹമീദ് മാസ്റ്റർ, ജമീല സി കെ, മെമ്പർമാരായ അബ്ദുള്ള കെ കെ, ബീജ കെ,ഫാഹിസ് ചെക്കിയാട്, നുസ്രത് ആർ, നസിയത്ത് മാമുണ്ടേരി, മൈമൂനത്ത് എം പി,അഫ്സത്ത് കാളിയേടത്ത്, റൈഹാനത്ത് പറേമ്മൽ, ആതിക്കമുഹമ്മദ്, കെദ്വര, വി കെ ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു.

പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷിയ് സ്വാഗതവും, വാർഡ് കൺവീനർ ടി എച്ച് മൊയ്തു നന്ദിയും പറഞ്ഞു.

**English Summary:**

Construction of a new stadium has begun in Ward 8 of Chekkiad Grama Panchayat. The stadium is being constructed on 1 acre and 75 cents of land at a cost of Rs 31 lakh. Grama Panchayat President Ahmed Punnakkal inaugurated the construction. He said the panchayat administration would work to provide sports training to students and develop sports talents. He also said efforts would continue to secure government funds to expand the stadium and provide all facilities. Ward Member Salim Chekkiad presided over the function.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/384910/chekkiad-stadium-construction-begins)