---
title: "ഇരിങ്ങണ്ണൂർ ഒരുങ്ങുന്നു; നാദാപുരം സബ്ജില്ലാ കലോത്സവത്തിന് നവംബർ 11ന് തിരിതെളിയും"
english_title: "Nadapuram Sub District School Kalolsavam to Be Held in Iringannur from November 11"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/384913/nadapuram-sub-district-school-kalolsavam-iringannur-november"
published_at: "2026-09-30T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abd2bfdd5b63_nadapuram-sub-district-school-kalolsavam-iringannur-november.jpg"
keywords: ["Iringannur", "School Kalolsavam", "Sub District Kalolsavam", "Edachery", "Kerala Schools"]
---

# ഇരിങ്ങണ്ണൂർ ഒരുങ്ങുന്നു; നാദാപുരം സബ്ജില്ലാ കലോത്സവത്തിന് നവംബർ 11ന് തിരിതെളിയും

> **Lead Summary:** ഇരിങ്ങണ്ണൂർ: നാദാപുരം സബ്ജില്ലാ സ്കൂൾ കലോത്സവം നവമ്പർ 11,12,13,14 തീയ്യതികളിൽ ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടത്താൻ തീരുമാനിച്ചു.സ്വാഗത സംഘം രൂപീകരണ യോഗം എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വി. ഗോപാലൻ ഉദ്ഘാടനം ചെയ്തു.

## Article Content

ഇരിങ്ങണ്ണൂർ: നാദാപുരം സബ്ജില്ലാ സ്കൂൾ കലോത്സവം നവമ്പർ 11,12,13,14 തീയ്യതികളിൽ ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടത്താൻ തീരുമാനിച്ചു.സ്വാഗത സംഘം രൂപീകരണ യോഗം എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വി. ഗോപാലൻ ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ പി. കെ. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. നാദാപുരം എ.ഇ.ഒ സി. എച്ച്. സനൂപ് കലോത്സവം നടത്തിപ്പ് സംബന്ധിച്ച് വിശദീകരണം നൽകി.

ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിന്ധു ജയരാജൻ ,ഹെഡ്മാസ്റ്റർ എം.എൻ രമേശ് ബാബു, തുണേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി. പി. പുരുഷു, എടച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വനി രാജീവ്, വാർഡ് മെമ്പർ എ.ഡാനിയ, എച്ച്.എം. ഫോറം കൺവീനർ അബ്ദുൾ നാസർ, ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ ഭരണ സമിതി പ്രസിഡന്റ് പി. എം. നാണു, പി.ടി.എ പ്രസിഡന്റ് സി.പി.ശ്രീജിത്ത്, എം.പി.ടി.എ പ്രസിഡന്റ് ഗ്രീഷ്മ രാജീവ് ടി. കെ. അരവിന്ദാക്ഷൻ, കെ.രമേശൻ, ആർ. ടി. ഉസ്മാൻ, ഗംഗാധരൻ പാച്ചാക്കര, വി.പി.പവിത്രൻ, വി.പി സുരേന്ദ്രൻ, നാദാപുരം എസ്.ഐ സുരേഷ് കുമാർ വിവിധ അധ്യാപക സംഘടനാ നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.

കലോത്സവത്തിന്റെ വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് സ്റ്റാഫ് സെക്രട്ടറി എൻ.കെ.രാജീവൻ അവതരണം നടത്തി.

എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി.വി ഗോപാലൻ സ്വാഗത സംഘം ചെയർമാനും, ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി പ്രിൻസിപ്പൽ സിന്ധു ജയരാജൻ ജനറൽ കൺവീനറും, ഹെഡ് മാസ്റ്റർ എം.എൻ രമേഷ് ബാബു കൺവീനറും, നാദാപുരം എ.ഇ.ഒ സി.എച്ച് സനൂപ് ഖജാൻജിയുമായുള്ള കമ്മറ്റിയും, വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചു.

**English Summary:**

The Nadapuram Sub District School Kalolsavam has been scheduled to be held at Iringannur Higher Secondary School on November 11, 12, 13 and 14. A reception committee formation meeting was inaugurated by Edachery Grama Panchayat President T.V. Gopalan. School Manager P.K. Kunjiraman presided. Nadapuram AEO C.H. Sanoop explained the arrangements for conducting the festival. Various public representatives, school officials, teachers’ organisation leaders and others attended the meeting. Committees and sub-committees were formed to coordinate the festival activities.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/384913/nadapuram-sub-district-school-kalolsavam-iringannur-november)