---
title: "ശാസ്ത്രപ്രതിഭയ്ക്ക് വേദിയൊരുങ്ങുന്നു; നാദാപുരം സബ് ജില്ലാ ശാസ്ത്രമേള 2നും 8നും പേരോട് എം.ഐ.എം. ഹയർ സെക്കൻഡറി സ്കൂളിൽ"
english_title: "Nadapuram Sub District Science Fair to Be Held at Perode MIM Higher Secondary School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385060/nadapuram-sub-district-science-fair-perode-mim-school"
published_at: "2026-10-01T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe6cd380b5b_nadapuram-sub-district-science-fair-perode-mim-school.jpg"
keywords: ["Nadapuram", "Science Fair", "MIM Higher Secondary School", "School Science Fair", "Students"]
---

# ശാസ്ത്രപ്രതിഭയ്ക്ക് വേദിയൊരുങ്ങുന്നു; നാദാപുരം സബ് ജില്ലാ ശാസ്ത്രമേള 2നും 8നും പേരോട് എം.ഐ.എം. ഹയർ സെക്കൻഡറി സ്കൂളിൽ

> **Lead Summary:** നാദാപുരം: ഉപജില്ല സ്കൂൾ ശാസ്ത്രമേള രണ്ട്, എട്ട് തീയതികളിലായി പേരോട് എം.ഐ.എം. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.നൂറ് സ്കൂളുകളിൽ നിന്നായി 3000 ത്തോളം വിദ്യാർഥികൾ രണ്ട് ദിവസങ്ങളിലായി പങ്കെടുക്കും.

## Article Content

നാദാപുരം: ഉപജില്ല സ്കൂൾ ശാസ്ത്രമേള രണ്ട്, എട്ട് തീയതികളിലായി പേരോട് എം.ഐ.എം. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.നൂറ് സ്കൂളുകളിൽ നിന്നായി 3000 ത്തോളം വിദ്യാർഥികൾ രണ്ട് ദിവസങ്ങളിലായി പങ്കെടുക്കും.

രണ്ടിന് രാവിലെ 12 മണിക്ക് കെ.എം. അഭിജിത്ത് എം.എൽ.എ. മേള ഉദ്ഘാടനം ചെയ്യും. തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വളപ്പിൽ കുഞ്ഞമ്മദ് അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് മുഖ്യാതിഥിയാകും.

ശാസ്ത്രമേള, ഗണിതശാസ്ത്രമേള, ഐ.ടി. മേള എന്നിവ പേരോട് എം.ഐ.എം. ഹയർ സെക്കൻഡറി സ്കൂളിലും, സാമൂഹ്യ ശാസ്‌ത്രമേള നാദാപുരം സി.സി. യു.പി. സ്കൂളിലുമാണ് നടക്കുക.

എട്ടാം തീയതി പ്രവൃത്തിപരിചയമേള പേരോട് എം.ഐ. എം. ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് ഉദ്ഘാടനം ചെയ്യും. നാദാപുരം എ.ഇ. ഒ സി.എച്ച് സനൂപ് ട്രോഫി വിതരണം ചെയ്യും.

**English Summary:**

The Nadapuram Sub District School Science Fair will be held on the 2nd and 8th at Perode MIM Higher Secondary School. Around 3,000 students from 100 schools are expected to participate over the two days. The science, mathematics and IT fairs will be held at Perode MIM Higher Secondary School, while the social science fair will take place at Nadapuram CC UP School. The work experience fair will be held at Perode MIM Higher Secondary School on the 8th. കെ.എം. Abhijith MLA will inaugurate the fair at noon on the 2nd. The closing ceremony will be held at 5 pm on the 8th, with block panchayat president K.P. Pradeesh inaugurating it and Nadapuram AEO C.H. Sanoop distributing trophies.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385060/nadapuram-sub-district-science-fair-perode-mim-school)