---
title: "നാദാപുരത്ത് ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം; മുഖ്യമന്ത്രി വി.ഡി. സതീശന്റെ കോലം കത്തിച്ചു"
english_title: "DYFI Protest March in Nadapuram Against Police Action and Youth Congress Violence"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385068/dyfi-protest-march-nadapuram-vd-satheesan-effigy-burnt"
published_at: "2026-10-01T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe75d995d8e_dyfi-protest-march-nadapuram-vd-satheesan-effigy-burnt.jpg"
keywords: ["DYFI Protest March", "Nadapuram", "VD Satheesan", "Youth Congress"]
---

# നാദാപുരത്ത് ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം; മുഖ്യമന്ത്രി വി.ഡി. സതീശന്റെ കോലം കത്തിച്ചു

> **Lead Summary:** നാദാപുരം: പൊലീസിന്റെ ‘നരനായാട്ടിലും’ യൂത്ത് കോൺഗ്രസ് അക്രമത്തിലും പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യമന്ത്രി വി.ഡി. സതീശന്റെ കോലം കത്തിക്കുകയും ചെയ്തു.

## Article Content

നാദാപുരം: പൊലീസിന്റെ ‘നരനായാട്ടിലും’ യൂത്ത് കോൺഗ്രസ് അക്രമത്തിലും പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യമന്ത്രി വി.ഡി. സതീശന്റെ കോലം കത്തിക്കുകയും ചെയ്തു.

കല്ലാച്ചി സി.പി.ഐ.എം. ഓഫീസ് പരിസരത്തുനിന്നാണ് പ്രതിഷേധ പ്രകടനം ആരംഭിച്ചത്. തുടർന്ന് പ്രകടനം കല്ലാച്ചി പോസ്റ്റ് ഓഫീസ് പരിസരത്ത് സമാപിച്ചു. യൂത്ത് കോൺഗ്രസ് അക്രമത്തിലും പൊലീസിന്റെ നടപടിയിലും പ്രതിഷേധിച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഡിവൈഎഫ്ഐ നേതൃത്വം അറിയിച്ചു.

ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി പി. രാഹുൽ രാജ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി. അഷിൽ അധ്യക്ഷത വഹിച്ചു.

എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം പി. താജുദ്ദീൻ, എൻ.കെ. മിഥുൻ, കെ.വി. ലിജിന, എം. ശരത്ത്, ഇ.പി. നിജിലേഷ് എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എ.കെ. ബിജിത്ത് സ്വാഗതം പറഞ്ഞു.

**English Summary:**

DYFI Nadapuram Block Committee organised a protest march in Kallachi against what it described as police action and Youth Congress violence. As part of the protest, an effigy of V.D. Satheesan was burned. The march began from the premises of the CPI(M) office in Kallachi and concluded near the Kallachi post office. DYFI District Joint Secretary P. Rahul Raj inaugurated the programme, while Block President C. Ashil presided. SFI Central Committee member P. Thajudheen, N.K. Mithun, K.V. Lijina, M. Sharath and E.P. Nijilesh spoke. Block Secretary A.K. Bijith welcomed the gathering.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385068/dyfi-protest-march-nadapuram-vd-satheesan-effigy-burnt)