---
title: "സ്മരാണഞ്ജലി; ഇ.പി. കുമാരന്റെ പതിനഞ്ചാം ചരമവാർഷികം ആചരിച്ച് ആർ.ജെ.ഡി"
english_title: "EP Kumaran 15th Death Anniversary Observed by RJD"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385102/ep-kumaran-15th-death-anniversary-observed"
published_at: "2026-10-02T09:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf273bb702b_ep-kumaran-15th-death-anniversary-observed.jpg"
keywords: ["EP Kumaran", "RJD Edachery", "KP Mohanan"]
---

# സ്മരാണഞ്ജലി; ഇ.പി. കുമാരന്റെ പതിനഞ്ചാം ചരമവാർഷികം ആചരിച്ച് ആർ.ജെ.ഡി

> **Lead Summary:** **ഇരിങ്ങണ്ണൂർ: **ജനതാദൾ ജില്ലാ സെക്രട്ടറി, എടച്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, എടച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ ഭരണസമിതി അംഗം തുടങ്ങിയ വിവിധ നിലകളിൽ പ്രവർത്തിച്ചിരുന്ന ഇരിങ്ങണ്ണൂരിലെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്ന ഇ.പി. കുമാരന്റെ പതിനഞ്ചാം ചരമവാർഷികദിനം ആദരവോടെ ആചരിച്ചു. ആർ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചത്.

## Article Content

**ഇരിങ്ങണ്ണൂർ: **ജനതാദൾ ജില്ലാ സെക്രട്ടറി, എടച്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, എടച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ ഭരണസമിതി അംഗം തുടങ്ങിയ വിവിധ നിലകളിൽ പ്രവർത്തിച്ചിരുന്ന ഇരിങ്ങണ്ണൂരിലെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്ന ഇ.പി. കുമാരന്റെ പതിനഞ്ചാം ചരമവാർഷികദിനം ആദരവോടെ ആചരിച്ചു. ആർ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചത്.

ചടങ്ങിന്റെ ഭാഗമായി രാവിലെ അദ്ദേഹത്തിന്റെ ശവകുടീരത്തിൽ പുഷ്പാർച്ചന നടന്നു. ആർ.ജെ.ഡി നേതാക്കളും കുടുംബാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായി പുഷ്പാർച്ചനയിൽ പങ്കെടുത്തു. ആർ.ജെ.ഡി നാഷണൽ എക്സിക്യൂട്ടീവ് മെമ്പറും മുൻ മന്ത്രിയുമായ കെ.പി. മോഹനൻ, ജില്ലാ സെക്രട്ടറി ഇ.കെ. സജിത് കുമാർ, ജില്ലാ കമ്മിറ്റിയംഗം പി.എം. നാണു, മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട്, സെക്രട്ടറി വി.കെ. പവിത്രൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഗംഗാധരൻ പാച്ചാക്കര, യുവജനത സംസ്ഥാന സെക്രട്ടറി കെ. രജീഷ്, വാർഡ് മെമ്പർ ടി. പ്രകാശൻ, ടി.പി. വാസു, എം. രാജൻ, ടി. മനോജ്, വി.കെ. രാഘവൻ തുടങ്ങിയ പ്രമുഖർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

**English Summary:**

The 15th death anniversary of prominent social, cultural, and political figure E.P. Kumaran was observed under the leadership of the RJD Edachery Panchayat Committee. Leaders including former minister K.P. Mohanan and family members paid floral tributes at his memorial.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385102/ep-kumaran-15th-death-anniversary-observed)