---
title: "ബദലാവ് സരൂരിഹെ; നാദാപുരത്ത് സിപിഐ മതേതര സംരക്ഷണ സംഗമം"
english_title: "‘Badlav Zaroori Hai’: CPI Secular Protection Meet Held in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385217/cpi-secular-protection-meet-nadapuram"
published_at: "2026-10-02T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abfb553e5ef6_cpi-secular-protection-meet-nadapuram.jpg"
keywords: ["CPI", "Nadapuram", "Secularism", "KeralaPolitics", "GandhiMartyrdomDay"]
---

# ബദലാവ് സരൂരിഹെ; നാദാപുരത്ത് സിപിഐ മതേതര സംരക്ഷണ സംഗമം

> **Lead Summary:** നാദാപുരം : മാറ്റം അനിവാര്യമാണ് ബദലാവ് സരൂരിഹെ എന്ന മുദ്രാവാക്യവുമായി നാദാപുരത്ത് സിപിഐ മതേതര സംരക്ഷണ സംഗമം സംഘടിപ്പിച്ചു. ഗാന്ധി രക്തസാക്ഷിദിനത്തിൽ സംഘടിപ്പിച്ച പരിപാടി സംസ്ഥാന കൗൺസിൽ അംഗം ടി രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

നാദാപുരം : മാറ്റം അനിവാര്യമാണ് ബദലാവ് സരൂരിഹെ എന്ന മുദ്രാവാക്യവുമായി നാദാപുരത്ത് സിപിഐ മതേതര സംരക്ഷണ സംഗമം സംഘടിപ്പിച്ചു. ഗാന്ധി രക്തസാക്ഷിദിനത്തിൽ സംഘടിപ്പിച്ച പരിപാടി സംസ്ഥാന കൗൺസിൽ അംഗം ടി രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മണ്ഡലം സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി അധ്യക്ഷനായി. ജില്ലാ എക്സിക്യുട്ടീവ് അംഗം അജയ് ആവള മുഖ്യ പ്രഭാഷണം നടത്തി. വി.പി ശശിധരൻ മാസ്റ്റർ, സി.കെ ബാലൻ, ടി സുരേന്ദ്രൻ മാസ്റ്റർ , ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡൻ്റ് ഷീമ വള്ളിൽ എന്നിവർ സംസാരിച്ചു. മണ്ഡലം അസി. സെക്രട്ടറി ടി സുഗതൻ സ്വാഗതം പറഞ്ഞു.

കളത്തിൽ സുരേന്ദ്രൻ , ജലീൽ ചാലക്കണ്ടി, ലിനീഷ് അരുവിക്കര , സിഎച്ച് ശങ്കരൻ മാസ്റ്റർ, വിമൽ കുമാർ കണ്ണങ്കെ എന്നിവർ നേതൃത്വം നൽകി.

> The CPI organized a secular protection meeting in Nadapuram on Gandhi Martyrdom Day under the slogan “Badlav Zaroori Hai.” State Council member T Rajan Master inaugurated the event, while district and local leaders addressed the gathering.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385217/cpi-secular-protection-meet-nadapuram)